TRENDING:

തിരുവനന്തപുരത്തിന് നന്ദി പറഞ്ഞ് ബിസിസിഐയും വിന്‍ഡീസും; നാട്ടിലെത്തിയത് പോലെയെന്ന് കരീബിയന്‍ പട

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവന്തപുരം: ഇന്ത്യാ വിന്‍ഡീസ് ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തിന് ടീമുകള്‍ തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പ്രത്യേക വിമാനത്തിലായിരുന്നു ഇരു ടീമുകളും വിമാനത്താവളത്തിലെത്തിയത്. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ടീമുകളെ ആര്‍പ്പുവിളികളുമായാണ് ആരാധകര്‍ സ്വീകരിച്ചത്. ദേശീയ പാതകയുമായായിരുന്നു ആരാധകര്‍ താരങ്ങളെ കാണാനെത്തിയത്. കോഹ്‌ലിയുടെ നേതൃത്വത്തിലെത്തിയ ടീം അംഗങ്ങള്‍ കോവളത്തെ ഹോട്ടലിലേക്കാണ് വിമാനത്താവളത്തില്‍ നിന്നു പോയത്.
advertisement

കോവളത്തെത്തിയ ടീമുകളെ സ്വീകരിക്കാന്‍ ഹോട്ടലും പരിസരവും തയ്യാറായി നില്‍ക്കുകയായിരുന്നു. മാലയിട്ട് വിജയതിലകം ചാര്‍ത്തിയായിരുന്നു താരങ്ങളെ ഹോട്ടലിലേക്ക് സ്വീകരിച്ചത്. ചെണ്ടമേളങ്ങളും ആര്‍പ്പുവിളികളും ഇവിടെയും ഒരുക്കിയിരുന്നു.

ഡബിള്‍ സെഞ്ച്വറി ഒരിക്കലും എന്റെ മനസിലില്ല; ടീമിനെ മികച്ച നിലയില്‍ എത്തിക്കുക മാത്രമാണ് ലക്ഷ്യം: രോഹിത്

തങ്ങള്‍ക്ക് കേരളത്തിലൊരുക്കിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബിസിസബഐയും വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും. ഹോട്ടലിലേക്ക പ്രവേശിക്കുമ്പോള്‍ വിന്‍ഡീസ് താരങ്ങള്‍ക്ക് 'കരിക്കിന്‍ വെള്ളവും' നല്‍കിയിരുന്നു. ഇതിന്റെ വീഡിയോ സഹിതമാണ് വിന്‍ഡീസ് ക്രിക്കറ്റ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. കേരളം വിന്‍ഡീസിനെ പോലെ തോന്നിപ്പിക്കുന്ന തലക്കെട്ടോടെയാണ് വിന്‍ഡീസിന്റെ വീഡിയോ.

advertisement

ബ്രസീലിയന്‍ ഫുട്‌ബോള്‍ താരത്തെ തലയറുക്കപ്പെട്ടനിലയില്‍ കണ്ടെത്തി; ജനനേന്ദ്രിയവും ഛേദിക്കപ്പെട്ടു

അത്ഭുതപ്പെടുത്തുന്ന സ്വീകരണമാണ് തിരുവനന്തപുരത്ത് ലഭിച്ചതെന്നും തിരുവനന്തപുരത്തിന് നന്ദി പറയുന്നവെന്നുമായിരുന്നു ബിസിസിഐയുടെ ട്വീറ്റ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
തിരുവനന്തപുരത്തിന് നന്ദി പറഞ്ഞ് ബിസിസിഐയും വിന്‍ഡീസും; നാട്ടിലെത്തിയത് പോലെയെന്ന് കരീബിയന്‍ പട