ബ്രസീലിയന്‍ ഫുട്‌ബോള്‍ താരത്തെ തലയറുക്കപ്പെട്ടനിലയില്‍ കണ്ടെത്തി; ജനനേന്ദ്രിയവും ഛേദിക്കപ്പെട്ടു

Last Updated:
സാവോ പോളോ: ബ്രസീലിയന്‍ ഫുട്‌ബോള്‍ താരത്തെ തലയറുക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സാവോ പോളോ ഫുട്‌ബോള്‍ താരം ഡാനിയല്‍ കൊറിയ ഫ്രെയിറ്റസിനെ (24) യാണ് തലയറുക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. താരത്തിന്റെ തല അറുത്ത നിലയിലും ജനനേന്ദ്രിയം ഛേദിക്കപ്പെട്ട നിലയിലുമാണ് മൃതശരീരം കണ്ടെത്തിയത്. ബ്രസീലിലെ പരാന സ്റ്റേറ്റിലെ നഗരത്തിലാണ് താരത്തിന്റെ മൃതശരീരം കണ്ടെത്തിയത്.
സംഭവത്തില്‍ ബ്രസീല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലോണടിസ്ഥാനത്തില്‍ ബ്രസീലിലെ സെക്കന്‍ഡ് ഡിവിഷന്‍ ക്ലബ്ബായ സാവോ ബെന്റോയില്‍ കളിക്കുകയാണ് ഡാനിയല്‍ കൊറിയ. താരത്തിന്റെ മരണം സംഭവിച്ച് സാവോ പോളോ എഫ്‌സി ട്വീറ്റും ചെയ്തിട്ടുണ്ട്. താരത്തിന്റെ മരണത്തില്‍ ദുഖം രേഖപ്പെടുത്തുന്നതായും കുടുംബത്തിന്റെ വിഷമത്തില്‍ പങ്കുചേരുന്നെന്നുമാണ് സാവോ പോളോ ക്ലബ്ബിന്റെ ട്വീറ്റ്.
advertisement
താരത്തിന്റെ മരണത്തക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല. താരം ക്രൂരതയ്ക്കിരയായിട്ടുണ്ടെന്ന് മാത്രമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ടെന്നും കഴുത്തില്‍ ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സാവോ പോളോ ക്ലബ്ബിന്റെ മധ്യനിര താരമാണ് ഡാനിയല്‍ കൊറിയ ഫ്രെയിറ്റസ്. ക്ലബ്ബില്‍ 2015 ലാണ് അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡറായ താരമെത്തുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ബ്രസീലിയന്‍ ഫുട്‌ബോള്‍ താരത്തെ തലയറുക്കപ്പെട്ടനിലയില്‍ കണ്ടെത്തി; ജനനേന്ദ്രിയവും ഛേദിക്കപ്പെട്ടു
Next Article
advertisement
രഞ്ജി ട്രോഫി:മുഹമ്മദ് അസറുദ്ദീന്‍ കേരളത്തെ നയിക്കും;സഞ്ജു സാംസണും ടീമിൽ
രഞ്ജി ട്രോഫി:മുഹമ്മദ് അസറുദ്ദീന്‍ കേരളത്തെ നയിക്കും;സഞ്ജു സാംസണും ടീമിൽ
  • മുഹമ്മദ് അസറുദ്ദീൻ കേരള രഞ്ജി ടീമിന്റെ ക്യാപ്റ്റനായി നിയമിതനായി, സഞ്ജു സാംസണും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.

  • കേരളം എലൈറ്റ് ഗ്രൂപ്പ് ബി-യിൽ കർണാടക, പഞ്ചാബ്, സൗരാഷ്ട്ര, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗോവ എന്നിവയ്‌ക്കൊപ്പം.

  • ഒക്ടോബർ 15 ന് തിരുവനന്തപുരത്ത് മഹാരാഷ്ട്രയ്‌ക്കെതിരായ മത്സരത്തിൽ സഞ്ജു സാംസൺ കേരളത്തിനായി കളിക്കും.

View All
advertisement