ഡബിള്‍ സെഞ്ച്വറിയല്ല ടീമിനെ മികച്ച നിലയില്‍ എത്തിക്കുന്നതാണ് ലക്ഷ്യം: രോഹിത് ശർമ

Last Updated:
മുംബൈ: ഇന്നലെ നടന്ന ഇന്ത്യാ വിന്‍ഡീസ് മത്സരത്തിന്റെ പ്രധാന ആകര്‍ഷണം ഹിറ്റ് മാന്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് സെഞ്ച്വറിയായിരുന്നു. മത്സരത്തിന്റെ തുടക്കം മുതല്‍ ആഞ്ഞടിച്ച താരം 162 റണ്‍സായിരുന്നു സ്വന്തം പേരില്‍ കുറിച്ചത്. ഇന്നലെ 50 ഓവര്‍ വരെ താരം ബാറ്റ് ചെയ്തിരുന്നെങ്കില്‍ ഉയര്‍ന്ന സ്‌കോറിന്റെ റെക്കോര്‍ഡുകളെല്ലാം പഴങ്കഥയായേനെ.
എന്നാല്‍ മത്സരശേഷം ഡബിള്‍ സെഞ്ച്വറിയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച ഇന്ത്യന്‍ ഉപനായകന്‍ പറഞ്ഞത് തന്റെ മനസില്‍ ഡബിള്‍ സെഞ്ച്വറി ഉണ്ടായിരുന്നില്ലെന്നും ടീമിനെ മികച്ച നിലയില്‍ എത്തിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നുമാണ്. പരമാവധി റണ്‍സ് നേടുക എന്നതിലാണ് പ്രാധാന്യമെന്നാണ് താന്‍ കരുതുന്നെന്നും രോഹിത് പറയുന്നു.
'ഞാനൊരിക്കലും ഡബിള്‍ സെഞ്ച്വറിയെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. കഴിവിന്റെ പരമാവധി റണ്‍സ് നേടുക എന്നതും ടീമിനെ മികച്ച നിലയിലെത്തിക്കുകയെന്നതുമായിരുന്നു എന്റെ ലക്ഷ്യം. റായിഡു എന്നോട് ഡബിള്‍ സെഞ്ച്വറിക്ക് സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു.' താരം പറയുന്നു.
advertisement
മത്സരത്തില്‍ തന്നോടൊപ്പം മികച്ച കൂട്ടുകെട്ട് ഉണ്ടാക്കിയ അമ്പാട്ടി റായിഡുവിനെ അഭിനന്ദിച്ച രോഹിത്. നാലാം നമ്പറിന് അവകാശിയുണ്ടായെന്നും പറഞ്ഞു. 'ഇത് വളരെ പ്രധാനപ്പെട്ട ഒന്നാണെന്നാണ് ഞാന്‍ കരുതുന്നത്. നാലാം നമ്പറിലെ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്ക് പരിഹരിക്കാന്‍ കഴിഞ്ഞെന്നാണ് കരുതുന്നത്. ലോകകപ്പ് വരെ നാലാം നമ്പറിനെക്കുറിച്ച് ഇനിയൊരു ചര്‍ച്ചവേണ്ടെന്നാണ് ഞാന്‍ കരുതുന്നത്.' രോഹിത് പറയുന്നു.
'റായിഡു മികച്ച രീതിയിലാണ് ബാറ്റ് ചെയ്തത്. നമുക്ക മികച്ച കൂട്ടുകെട്ട വേണ്ട സമയത്ത് അതിനനുസരിച്ച് അയാള്‍ ബാറ്റുവീശി. തന്റെ കഴിവ് പുറത്തെടുക്കാന്‍ റായിഡുവിന് കഴിഞ്ഞു.' രോഹിത് കൂട്ടിച്ചേര്‍ത്തു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഡബിള്‍ സെഞ്ച്വറിയല്ല ടീമിനെ മികച്ച നിലയില്‍ എത്തിക്കുന്നതാണ് ലക്ഷ്യം: രോഹിത് ശർമ
Next Article
advertisement
മിച്ചലിന് സെഞ്ച്വറി; രാജ്കോട്ടിൽ‌ തിരിച്ചടിച്ച് കിവികൾ; രണ്ടാം ഏകദിനനത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം
മിച്ചലിന് സെഞ്ച്വറി; രാജ്കോട്ടിൽ‌ തിരിച്ചടിച്ച് കിവികൾ; രണ്ടാം ഏകദിനനത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം
  • ന്യൂസിലൻഡിന് 7 വിക്കറ്റിന്റെ ആധികാരിക വിജയം; പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി (1-1)

  • ഡാരിൽ മിച്ചലിന്റെ സെഞ്ചുറിയും വിൽ യങ്ങിന്റെ 87 റൺസും കിവീസിന്റെ വിജയത്തിൽ നിർണായകമായി

  • ഇന്ത്യയ്ക്കായി കെ എൽ രാഹുലിന്റെ 112 റൺസും ജഡേജയുടെയും റെഡ്ഡിയുടെയും പങ്കും ശ്രദ്ധേയമായി

View All
advertisement