എന്നാൽ, പിന്നീട് അലക്സാണ്ടർ അർണോൾഡിന് പരുക്കേറ്റത് താരത്തിന് ടീമിലേക്കുള്ള അവസരം തുറന്നു കൊടുക്കുകയായിരുന്നു. പ്രതിരോധ നിരയിലും മിഡ്ഫീൽഡിലും കളിക്കാൻ കഴിവുള്ള ബെൻ വൈറ്റ് ജൂൺ രണ്ടിന് ഓസ്ട്രിയയ്ക്കെതിരെ നടന്ന സൗഹൃദ മത്സരത്തിലാണ് വൈറ്റ് ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ചത്. 2020-21 പ്രീമിയർ ലീഗ് സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് വൈറ്റ്. പ്രീമിയർ ലീഗിൽ ബ്രൈറ്റന്റെ താരമായ ബെൻ വൈറ്റ് ഇക്കഴിഞ്ഞ സീസണിൽ 36 പ്രീമിയർ ലീഗ് മത്സരങ്ങളിലാണ് ക്ലബ്ബിന് വേണ്ടി കളിക്കാൻ ഇറങ്ങിയത്.
advertisement
സാനിറ്റൈസർ നിർമാണ കമ്പനിയിൽ വൻ തീപിടുത്തം; 17 പേർ കൊല്ലപ്പെട്ടു
കഴിഞ്ഞയാഴ്ച ഓസ്ട്രിയയ്ക്ക് എതിരായ സൗഹൃദ മത്സരത്തിനിടെയാണ് അലക്സാണ്ടർ അർണോൾഡിന് പരുക്കേറ്റത്. പരുക്ക് പറ്റിയ ശേഷം നടക്കാൻ പോലും ബുദ്ധിമുട്ടിയ ഇരുപത്തിരണ്ടുകാരനായ അർനോൾഡിന് ആറാഴ്ച വിശ്രമമാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതോടെയാണ് താരത്തിന് യൂറോകപ്പിലെ മത്സരങ്ങൾ പൂർണമായും നഷ്ടമാകുമെന്ന അവസ്ഥ വന്നത്. ഇതേ തുടർന്നാണ് ഇംഗ്ലണ്ട് തങ്ങളുടെ ടീമിലേക്ക് പകരക്കാരനെ കണ്ടെത്താൻ നിർബന്ധിതരായത്. സീസണിൽ മികച്ച ഫോമിലായിരുന്ന ഇരുപത്തിരണ്ടുകാരനായ അർനോൾഡിന്റെ അഭാവം ഇംഗ്ലണ്ടിന് ഉണ്ടാക്കിയിരിക്കുന്ന തലവേദന ചില്ലറയല്ല. സെറ്റ്പീസുകൾ എടുക്കുന്നതിൽ വിദഗ്ധനാണ് താരത്തിന്റെ അഭാവം ടീമിന് തിരിച്ചടിയായേക്കും.
അതേസമയം, യൂറോകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്ക്, സ്കോട്ട്ലൻഡ് എന്നീ ടീമുകൾക്ക് എതിരെയാണ് ഇംഗ്ലണ്ട് മത്സരിക്കേണ്ടത്. ഗ്രൂപ്പ് ഡിയിൽ ജൂൺ 13-ന് ക്രൊയേഷ്യക്ക് എതിരെയാണ് ഇംഗ്ലണ്ടിന്റെ ആദ്യമത്സരം. ഈ വർഷത്തെ യൂറോ കപ്പിൽ കിരീടം ചൂടുവാൻ സാധ്യതയുള്ള ടീമുകളിൽ ഒന്നാണ് ഇംഗ്ലണ്ട്. മികച്ച താരനിരയുള്ള അവർക്ക് 1966ന് ശേഷം കിരീടത്തിൽ മുത്തമിടാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഈ വർഷം കിരീടം നേടാൻ ലക്ഷ്യമിട്ട് തന്നെയാകും ഇംഗ്ലണ്ട് ടീം ഇറങ്ങുന്നത്.
ഇംഗ്ലണ്ട് ടീം
ഗോള്‍കീപ്പര്‍മാര്‍:ജോർദാൻ പിക്ഫോഡ്, ഡീൻ ഹെൻഡേഴ്സൻ, സാം ജോൻസ്റ്റോൻ
ഡിഫൻഡർമാര്‍:ലൂക്ക് ഷാ, ഹാരി മഗ്വയർ, ബെൻ ചിൽവെൽ, റീസെ ജയിംസ്, ജോണ് സ്റ്റോണ്‍സ്, കൈൽ വാക്കർ, മിങ്‌സ്, കോണർ കോർഡി, കീറൺ ട്രിപ്പിയർ, ബെൻ വൈറ്റ്
മിഡ്‌ഫീല്‍ഡര്‍മാര്‍:ഡക്ലാൻ റൈസ്, ജോർദാൻ ഹെൻഡേഴ്സൻ, കാൽവിൻ ഫിലിപ്സ്, മേസൺ മൗണ്ട്, ജൂഡ് ബെല്ലിങ്ഹാം
ഫോര്‍വേഡുകള്‍:ഫിൽ ഫോഡൻ, റഹിം സ്റ്റെര്‍ലിംഗ്, ജാക്ക് ഗ്രീലിഷ്, ഹാരി കെയ്ൻ, മാർക്കസ് റാഷ്ഫോർഡ്, ജെയ്ഡന്‍ സാഞ്ചോ, ഡൊമിനിക് കാല്‍വെര്‍ട്ട്-ലെവിന്‍, ബകായോ സാക
Summary |Brighton defender Ben White replaces injured Alexander Arnold in the England team for Euros