സാനിറ്റൈസർ നിർമാണ കമ്പനിയിൽ വൻ തീപിടുത്തം; 17 പേർ കൊല്ലപ്പെട്ടു
Last Updated:
സംഭവസ്ഥലത്ത് എത്തിയ പുനെ മെട്രോപൊളിറ്റന്‍ റീജിയണ്‍ ഡവലപ്‌മെന്റ് അതോറിറ്റിയുടെ അഗ്‌നിശമന യൂണിറ്റ് തീ അണയ്ക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടു
പുനെ: മഹാരാഷ്ട്രയിലെ പുനെയിലെ സാനിറ്റൈസര്‍ നിര്‍മാണ ഫാക്ടറിയിൽ ഉണ്ടായ വൻ തീ പിടുത്തത്തിൽ 17 പേർ കൊല്ലപ്പെട്ടു. ലാവാസ റോഡിലെ ഉർവാഡെ ഗ്രാമത്തിലുള്ള എസ് വി എസ് അക്വാ ടെക്നോളജീസ് സാനിറ്റൈസർ കമ്പനിയിലാണ് സംഭവം. സ്ത്രീകളടക്കം ഇരുപതോളം തൊഴിലാളികൾ തീ പിടുത്തത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇതുവരെ 17 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. കെട്ടിടത്തിൽ കുടുങ്ങിയവരിൽ ഇരുപതോളെ പേരെ രക്ഷപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. 17 തൊഴിലാളികളെ കാണാതായെന്ന് കമ്പനി അധികൃതർ വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് പറഞ്ഞു.
Maharashtra | 7 dead and 10 missing in massive fire incident at a company in Ghotawade Phata, Pune. Out of 37 on-duty employees, 20 have been rescued: Fire Department pic.twitter.com/wZs6j5UVwe
— ANI (@ANI) June 7, 2021
advertisement
സംഭവസ്ഥലത്ത് എത്തിയ പുനെ മെട്രോപൊളിറ്റന്‍ റീജിയണ്‍ ഡവലപ്‌മെന്റ് അതോറിറ്റിയുടെ അഗ്‌നിശമന യൂണിറ്റ് തീ അണയ്ക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടു. തീ നിയന്ത്രണ വിധേയമാക്കിയതായി സേന വ്യക്തമാക്കിയിട്ടുണ്ട്. അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട് ആണെന്നാണ് പ്രാഥമിക നിഗമനം.
ജലശുദ്ധീകരണത്തിനായി ക്ലോറിന്‍ ഡൈ ഓക്‌സൈഡ് ടാബ്ലെറ്റ് നിര്‍മ്മിക്കുന്ന കമ്പനിയാണ് എസ് വി എസ് അക്വാ ടെക്‌നോളജീസ്. പൊലീസ് സംഘങ്ങളും അഗ്‌നിശമന സേനയും സംഭവ സ്ഥലത്തെത്തി. അതേസമയം, കമ്പനിയിൽ തീപിടുത്തം ഉണ്ടായത് സാനിറ്റൈസർ നിർമിക്കുന്നതിനിടയിൽ ആയിരുന്നു എന്നാണ് സംശയിക്കുന്നത്.
advertisement
വായ്പകൾ ഇതാ
കെട്ടിടത്തിന് അകത്ത് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്കായുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്. കെട്ടിടത്തില്‍ നിന്ന് പുറപ്പെട്ട വലിയ പുകയും തീജ്വാലകളും പ്രദേശത്ത് പരിഭ്രാന്തി പരത്തി. ഇതോടെ, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി കൂടുതല്‍ പൊലീസ് സംഘവും സ്ഥലത്തെത്തി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 07, 2021 9:01 PM IST