TRENDING:

ടി20യിൽ ഭുവനേശ്വർകുമാർ ബുമ്രയേക്കാൾ അപകടകാരി; തിരിച്ചുവരവ് ഗംഭീരമാക്കി ഭുവി

Last Updated:

പതിമൂന്നാം ഓവറില്‍ ജോസ് ബട്‌ലറിനെ ഭുവി പുറത്താക്കിയതോടെ കളിയുടെ ഗതി മാറി. ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത് ഭുവിയുടെ സ്‌പെല്ലായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇംഗ്ലണ്ടിനെതിരെയായ അഞ്ചാമത്തെയും അവസാനത്തെയും ടി20യിൽ 36 റൺസ് വിജയം നേടി ഇന്ത്യ. പരിക്കില്‍ നിന്നും മോചിതനായി നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്കു ഗംഭീര തിരിച്ചുവരവാണ് സ്വിങ് ബോള്‍ സ്‌പെഷ്യലിസ്റ്റായ ഭുവനേശ്വര്‍ കുമാര്‍ നടത്തിയിരിക്കുന്നത്. പതിമൂന്നാം ഓവറില്‍ ജോസ് ബട്‌ലറിനെ ഭുവി പുറത്താക്കിയതോടെ കളിയുടെ ഗതി മാറി. ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത് ഭുവിയുടെ സ്‌പെല്ലായിരുന്നു. ഇംഗ്ലണ്ടിന് പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു.
advertisement

മുൻനിര തരങ്ങളായ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവരുടെ അഭാവത്തില്‍ ടി20 പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ പേസാക്രമണത്തിന് ചുക്കാന്‍ പിടിക്കേണ്ട ചുമതല ഭുവിക്കായിരുന്നു. വളരെ ഭംഗിയായി തന്നെ അദ്ദേഹം ഈ റോൾ നിറവേറ്റി. റണ്‍ ചേസില്‍ ഒരു ഘട്ടത്തില്‍ കളി ഇന്ത്യയുടെ കൈകളില്‍ നിന്നും വഴുതിപ്പോവുമെന്ന് കരുതിയെങ്കിലും ഭുവിയുടെ രണ്ടാം സ്‌പെല്ലിലെ പ്രകടനം ഇംഗ്ലണ്ടിന്റെ താളംതെറ്റിക്കുകയായിരുന്നു. ഏറെ നിർണായകമായിരുന്ന അവസാന മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച വച്ച ഭുവി മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.

advertisement

ഒരു അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ഏറ്റവുമുയര്‍ന്ന ഡോട്ട് ബോള്‍ ശരാശരിയുള്ള ബൗളറായി ഭുവനേശ്വർ കുമാർ മാറി എന്ന സവിശേഷതയുമുണ്ട്. പേസര്‍ ടിം സോത്തി കുറിച്ച 50 എന്ന ശരാശരി ആണ് ഭുവി പഴങ്കഥയാക്കിയത്. മുൻ ക്രിക്കറ്റ് താരങ്ങളും ആരാധകരും ഭുവനേശ്വറിന്റെ ആവേശകരമായ തിരിച്ചെത്തലിൽ സന്തോഷം പ്രകടിപ്പിച്ചു. മുൻ ബാറ്റ്സ്മാൻമാരായ വീരേന്ദർ സെവാഗ്, മുഹമ്മദ് കൈഫ് എന്നിവരും ഭുവിയെ മികച്ച പ്രകടനം കാഴ്ചവച്ചതിൽ അഭിനന്ദനങ്ങൾ അറിയിച്ചു. "ബുമ്രയെ പോലെ മികച്ച പേസറാണ് ഭുവനേശ്വ‍ർ. ന്യൂ ബോളിലും ഡെത്ത് ഓവറിലും ഭുവിക്ക് മികച്ച പ്രകടനം കാഴ്ച്ച വെക്കാനാകും. ഭുവിയുടെ തിരിച്ചുവരവ് ലോകകപ്പിൽ ഇന്ത്യൻ ബോളിങിന് കരുത്ത് കൂട്ടും" എന്ന് ഗംഭീർ പറഞ്ഞു.

advertisement

Also Read- India Vs England T20I | കോഹ്ലിയും രോഹിതും നയിച്ചു; ഇന്ത്യയ്ക്കു തകർപ്പൻ ജയം, പരമ്പര

"ഇംഗ്ലണ്ടിനെതിരെ സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന ഏക ബോളർ ഭുവനേശ്വറാണ്. കരിയറിൻെറ തുടക്കത്തിൽ നന്നായി ന്യൂബോൾ കൈകാര്യം ചെയ്യുന്ന ബോളറായാണ് ഭുവിയെ വിലയിരുത്തിയിരുന്നത്. എന്നാൽ ഇന്ന് ഡെത്ത് ഓവറിലും അദ്ദേഹം ഏറെ മുന്നോട്ട് പോയിരിക്കുന്നു, ഭുവനേശ്വറിൻെറ ടി20 കരിയർ റെക്കോർഡ് നോക്കിയാൽ വിക്കറ്റുകളുടെ കാര്യത്തിൽ അദ്ദേഹം ബുമ്രയേക്കാൾ അൽപം പിന്നിലായിരിക്കും. എന്നാൽ ഇക്കോണമിയിൽ ബുമ്രയോളം മികച്ചതാണ് അദ്ദേഹത്തിൻെറ പ്രകടനം," ഗംഭീർ വ്യക്തമാക്കി. യോർക്കറുകൾ എറിഞ്ഞ് ബാറ്റ്സ്മാൻമാരെ ബുദ്ധിമുട്ടിക്കുന്ന പേസറാണ് ഭുവിയെന്നും അദ്ദേഹം സ്റ്റാർ സ്പോർട്സിലെ ചർച്ചയിൽ പറഞ്ഞു .

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

News summary: Bhuvneshwar Kumar's miserly spell in a high scoring match helped India beat England by 36 runs in the final T20I at Motera and seal the series 3-2.

മലയാളം വാർത്തകൾ/ വാർത്ത/Sports/
ടി20യിൽ ഭുവനേശ്വർകുമാർ ബുമ്രയേക്കാൾ അപകടകാരി; തിരിച്ചുവരവ് ഗംഭീരമാക്കി ഭുവി
Open in App
Home
Video
Impact Shorts
Web Stories