India Vs England T20I | കോഹ്ലിയും രോഹിതും നയിച്ചു; ഇന്ത്യയ്ക്കു തകർപ്പൻ ജയം, പരമ്പര
- Published by:Anuraj GR
- news18-malayalam
Last Updated:
ഇന്ത്യ ഉയർത്തിയ 225 റൺസ് വിജയലക്ഷ്യം തേടി ബാറ്റു ചെയ്ത ഇംഗ്ലണ്ട് ഇന്നിംഗ്സ് 20 ഓവറിൽ എട്ടിന് 188 എന്ന നിലയിൽ അവസാനിക്കുകയായിരുന്നു.
അഹമ്മദാബാദ്; നിർണായകമായ അഞ്ചാം ടി20യിൽ ഇംഗ്ലണ്ടിനെ 36 റൺസിന് തകർത്തു ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കി. 3-2ന് ആയിരുന്നു ഇന്ത്യയുടെ പരമ്പര ജയം. ഇന്ത്യ ഉയർത്തിയ 225 റൺസ് വിജയലക്ഷ്യം തേടി ബാറ്റു ചെയ്ത ഇംഗ്ലണ്ട് ഇന്നിംഗ്സ് 20 ഓവറിൽ എട്ടിന് 188 എന്ന നിലയിൽ അവസാനിക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ രണ്ടിന് 130 എന്ന ശക്തമായ നിലയിൽ നിന്നാണ് ഇംഗ്ളണ്ട് തകർന്നടിഞ്ഞത്. ഇംഗ്ലണ്ടിന് വേണ്ടി ഡേവിഡ് മലാൻ(68), ജോസ് ബട്ട്ലർ(54) എന്നിവർ അർദ്ധസെഞ്ച്വറി നേടി. ഇവരെ കൂടാതെ മറ്റാർക്കും കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല. ഇന്ത്യയ്ക്കു വേണ്ടി ഷർദുൽ താക്കൂർ മൂന്നും ഭുവനേശ്വർ കുമാർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. നായകൻ വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ഇതാദ്യമായി ഓപ്പൺ ചെയ്ത മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. നിശ്ചിത 20 ഓവറിൽ രണ്ടിന് 224 റൺസാണ് ഇന്ത്യ അടിച്ചു കൂട്ടിയത്. വിരാട് കോഹ്ലിയും(പുറത്താകാതെ 80) രോഹിത് ശർമ്മയുമാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. സൂര്യകുമാർ യാദവ് 32 റൺസും ഹർദ്ദിക് പാണ്ഡ്യ പുറത്താകാതെ 39 റൺസും നേടി.
ടോസ് ഭാഗ്യം നഷ്ടമായി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ആരാധകരെ ശരിക്കും ഞെട്ടിച്ചു. പതിവിന് വിപരീതമായി രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പണറായി വിരാട് കോഹ്ലിയാണ് ക്രീസിലെത്തിയത്. ഇരുവരും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 94 റൺസാണ് കൂട്ടിച്ചേർത്തത്.
advertisement
വിരാട് കോഹ്ലി കരുതലോടെ ബാറ്റുവീശിയപ്പോൾ രോഹിത് ശർമ്മയായിരുന്നു അപകടകാരി. വെറും 34 പന്ത് നേരിട്ട രോഹിത് അഞ്ചു സിക്സറും നാലു ഫോറും ഉൾപ്പടെയാണ് 64 റൺസെടുത്തത്. ആദ്യ ഓവറുകളിൽ ശ്രദ്ധയോടെ ബാറ്റു വീശിയ കോഹ്ലി അവസാന ഓവറുകളിൽ ആഞ്ഞടിച്ചു. 52 പന്ത് നേരിട്ട കോഹ്ലി ഏഴു ബൌണ്ടറികളും രണ്ടു സിക്സറും പറത്തിയാണ് 80 റൺസെടുത്തത്. രോഹിത് ശർമ്മയെ ബെൻ സ്റ്റോക്ക്സ് ക്ലീൻ ബോൾഡാക്കുകയായിരുന്നു.
advertisement
രോഹിത് മടങ്ങിയപ്പോൾ കോഹ്ലിക്ക് കൂട്ടായി എത്തിയ സൂര്യകുമാർ യാദവും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തതു. 17 പന്ത് നേരിട്ട യാദവ് രണ്ടു സിക്സറും മൂന്നു ബൌണ്ടറികളും ഉൾപ്പടെ 32 റൺസെടുത്തു. ആദിൽ റഷീദിന്‍റെ പന്തിൽ ജേസൻ റോയ് പിടിച്ചാണ് സൂര്യകുമാർ യാദവ് പവലിയനിലേക്ക് മടങ്ങിയത്. പതിന്നാലാമത്തെ ഓവറിൽ ക്രീസിലെത്തിയ ഹർദ്ദിക് പാണ്ഡ്യ ഇംഗ്ലീഷ് ബോളർമാരെ തലങ്ങും വിലങ്ങും പായിക്കുന്നതാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പിന്നീട് കണ്ടത്. വെറും പതിനേഴ് പന്തിൽ 39 റൺസെടുത്ത പുറത്താകാതെ നിന്ന പാണ്ഡ്യ നാലു ബൌണ്ടറികളും രണ്ടു സിക്സറും പറത്തി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 20, 2021 10:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
India Vs England T20I | കോഹ്ലിയും രോഹിതും നയിച്ചു; ഇന്ത്യയ്ക്കു തകർപ്പൻ ജയം, പരമ്പര