സഹ മത്സരാര്‍ത്ഥിയായ സുരഭി റാണയുമായി പ്രശ്‌നത്തില്‍ ഏര്‍പ്പെട്ടതിനെത്തുടര്‍ന്ന് അവതാരകന്‍ സല്‍മാന്‍ ഖാന്‍ ശാസിച്ചതാണ് ഇത്തവണ ശ്രീശാന്തിനെ പ്രകോപിതനാക്കിയത്. തുടര്‍ന്ന് കുളിമുറിയില്‍ കയറിയ താരം വാതില്‍ ലോക്ക് ചെയ്ത് തല ചുമരിനിടിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓസീസ് പരമ്പരയില്‍ പിറക്കാനിരിക്കുന്നത് 9 നാഴികക്കല്ലുകള്‍
പിന്നീട് താരത്തിന് പരിക്കുകളൊന്നുമില്ലെന്നും സുഖമായി ഇരിക്കുകയാണെന്നും ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി ട്വീറ്റ് ചെയ്തു. 'ശ്രീശാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നറിഞ്ഞപ്പോള്‍ പേടിച്ചിരുന്നു. ടീമുമായി സംസാരിച്ചു. അദ്ദേഹത്തിനു കഠിനമായ വേദന ഉണ്ടായിരുന്നതിനാല്‍ പരിശോധിക്കാനും എക്സ് റേ എടുക്കാനുമായി ആശുപത്രിയില്‍ കൊണ്ടുപോയെന്നും ബിഗ് ബോസ് ഹൗസില്‍ തിരിച്ചെത്തിയെന്നും അറിഞ്ഞും. പേടിക്കാന്‍ ഒന്നുമില്ല. നിങ്ങളുടെ സ്നേഹത്തിനും അന്വേഷണത്തിനും നന്ദി.' ഭുവനേശ്വരി പറഞ്ഞു.
advertisement
ALSO READ: ഇന്ത്യ- ഓസീസ്: വിധി നിര്‍ണ്ണയിക്കുക ഇവരുടെ പോരാട്ടങ്ങള്‍
നേരത്തെ റിയാലിറ്റി ഷോയുടെ പ്രതിഫലം വെളിപ്പെടുത്തിയും സഹമത്സരാര്‍ത്ഥികളോടുള്ള പെരുമാറ്റത്തിന്റെ പേരിലും ശ്രീശാന്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
