• HOME
  • »
  • NEWS
  • »
  • sports
  • »
  • ഓസീസ് പരമ്പരയില്‍ പിറക്കാനിരിക്കുന്നത് 9 നാഴികക്കല്ലുകള്‍

ഓസീസ് പരമ്പരയില്‍ പിറക്കാനിരിക്കുന്നത് 9 നാഴികക്കല്ലുകള്‍

  • Share this:
    അഡ്‌ലെയ്ഡ്: ഇന്ത്യ ഓസീസ് പരമ്പര ആര് സ്വന്തമാക്കും എന്ന ചര്‍ച്ചകളാണ് ക്രിക്കറ്റ് ലോകത്ത് നടന്ന് കൊണ്ടിരിക്കുന്നത്. കോഹ്‌ലിയും സംഘവും വളരെ കാലത്തിനുശേഷം ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര നേടുമോയെന്ന ചോദ്യം ഉയരുമ്പോഴും ആധികമാരും ശ്രദ്ധിക്കാത്ത ഒമ്പത് നാഴികക്കല്ലുകളാണ് പിറക്കാനിരിക്കുന്നത്.

    ഇന്ത്യയുടെയും ഓസീസിന്റെയും വിവിധ താരങ്ങളുടെ ക്രിക്കറ്റ് കരിയറിലെ നിര്‍ണ്ണായക പരമ്പരയാണ് വരാനിരിക്കുന്നതെന്ന് ചുരുക്കം.

    ഭൂവനേശ്വര്‍ കുമാര്‍

    അഞ്ച് വിക്കറ്റ് കൂടി നേടിയാല്‍ ഇന്ത്യന്‍ പേസര്‍ക്ക് അന്താരാഷ്ട്ര മത്സരത്തില്‍ 200 വിക്കറ്റുകള്‍ സ്വന്തമാകും. ടെസ്റ്റില്‍ 63, ഏകദിനത്തില്‍ 99, ടി20യില്‍ 33 എന്നിങ്ങനെയായി 195 വിക്കറ്റുകളാണ് നിലവില്‍ താരത്തിനുള്ളത്.

    DONT MISS:  ഓസീസില്‍ പരമ്പര നേടാന്‍ കോഹ്‌ലിക്ക് സ്‌പെഷ്യല്‍ ടിപ്പുമായി സച്ചിന്‍

    ബൂംറ, കുല്‍ദീപ്, ജഡേജ

    മൂന്ന് താരങ്ങള്‍ക്കും മികച്ച റെക്കോര്‍ഡാണ് പരമ്പരയില്‍ പിറക്കാനിരിക്കുന്നത്. 400 വിക്കറ്റുകള്‍ എന്ന മാന്ത്രിക സംഖ്യക്കരികെയാണ് ബൂംറ, കരിയറില്‍ 399 വിക്കറ്റുകളാണ് താരത്തിന്റെ പേരിലുള്ളത്. (130 ലിസ്റ്റ് എ, 152 ടി20, 117 ഫസ്റ്റ് ക്ലാസ്).

    കുല്‍ദീപ് യാദവ് 299 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. (112 ഫസ്റ്റ് ക്ലാസ്, 81 ലിസ്റ്റ് എ, 106 ടി20), ഓള്‍ റൗണ്ടര്‍ ജഡേജ അഞ്ച് വിക്കറ്റുകള്‍ കൂടി നേടിയാല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 400 വിക്കറ്റുകള്‍ തികക്കുകയും ചെയ്യും.

    ആരോണ്‍ ഫിഞ്ച്

    പ്രൊഫഷണല്‍ ക്രിക്കറ്റില്‍ 500 മത്സരങ്ങള്‍ എന്ന നേട്ടത്തിനരികെയാണ് ഓസീസ് താരം ഫിഞ്ച്. നിലവില്‍ 498 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്.

    ALSO READ:  ഇന്ത്യ- ഓസീസ്: വിധി നിര്‍ണ്ണയിക്കുക ഇവരുടെ പോരാട്ടങ്ങള്‍

    കെഎല്‍ രാഹുല്‍

    ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 3000 റണ്‍സ് തികക്കാനൊരുങ്ങുകയാണ് രാഹുല്‍. 2947 റണ്‍സുള്ള താരത്തിന് 43 റണ്‍ കൂടി നേടിയാല്‍ ഈ നേട്ടം സ്വന്തമാക്കാം. പരമ്പരയില്‍ 152 റണ്‍സ് നേടിയാല്‍ 2000 ടെസ്റ്റ് റണ്‍സും രാഹുലിന് സ്വന്തമാകും.

    മുരളി വിജയ്

    67 റണ്‍സ് നേടിയാല്‍ മുരളി വിജയുടെ പേര് എത്തുക ടെസ്റ്റ് ക്രിക്കറ്റില്‍ 4000 റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയിലാണ്. 169 റണ്‍സ് നേടിയാല്‍ ഇന്ത്യക്കായി 4000 തികച്ച നാലാമത്തെ ഓപ്പണറാകാനും താരത്തിന് കഴിയും.

    ചേതേശ്വര്‍ പൂജാര

    95 റണ്‍സ് നേടിയാല്‍ പൂജാര എത്തുത ടെസ്റ്റിലെ 5000 ക്ലബ്ബിലാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 14000 തികക്കാന്‍ 47 റണ്‍സ് മാത്രവും മതി പൂജാരക്ക്.

    പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്

    38 റണ്‍സ് നേടിയാല്‍ ഓസീസ് താരത്തിന് ഫസ്റ്റ് ക്ലാസില്‍ 6000 റണ്‍സ് തികക്കുന്ന താരമായി മാറാന്‍ കഴിയും

    ഷോണ്‍ മാര്‍ഷ്

    വെറും 26 റണ്‍സ് നേടിയാല്‍ മാര്‍ഷ് എത്തുക 10000 ഫസ്റ്റ് ക്ലാസ് റണ്‍സ് നേടുന്ന താരങ്ങള്‍ക്കൊപ്പമാണ്.

    രോഹിത് ശര്‍മ

    പ്രൊഫഷണല്‍ ക്രിക്കറ്റില്‍ 24000 റണ്‍സ് തികക്കാന്‍ രോഹിതിന് കഴിയും. ഫസ്റ്റ് ക്ലാസില്‍ 6456, ലിസ്റ്റ് എയില്‍ 9696, ടി20യില്‍ 7701 എന്നിങ്ങനെയാണ് താര്തതിന്റെ സമ്പാദ്യം.
    First published: