കഴിഞ്ഞ മത്സരത്തില്‍ വിന്‍ഡീസിന് സമനില സമ്മാനിച്ച ഷായി ഹോപ് തന്നെയാണ് ഇന്നും തിളങ്ങിയത്. 113 പന്തില്‍ 95 റണ്‍സാണ് ഹോപ്പ് എടുത്തത്. ഷിമ്രോണ്‍ ഹെറ്റ്‌മെര്‍ 37 റണ്‍സും ഹോള്‍ഡര്‍ 32 റണ്‍സും എടുത്തപ്പോള്‍ അവസാന നിമിഷം ആഞ്ഞടിച്ച നഴ്‌സാണ് വിന്‍ഡീസിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.
'മിന്നല്‍ ധോണി'; കണ്ണടച്ച് തുറക്കും വേഗത്തില്‍ സ്റ്റംപിങ്ങുമായി ധോണി
22 പന്തുകളില്‍ നിന്ന് 40 റണ്‍സാണ് നഴ്‌സ് അടിച്ചെടുത്തത്. 19 പന്തുകളില്‍ നിന്ന് 15 റണ്‍സുമായി കെമര്‍ റോച്ച് പുറത്താകാതെ നിന്നു. ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ ജസ്പ്രീത് ബൂംറയാണ് ഇന്ത്യന്‍ പേസാക്രമണം നയിച്ചത്.
advertisement
'ഈ പ്രായത്തിലും എന്നാ ഒരിതാ..'; വിമര്‍ശകര്‍ കണ്ടോളൂ; പറക്കും ക്യാച്ചുമായി മഹി
10 ഓവറില്‍ 35 റണ്‍സ് വിട്ടുകൊടുത്ത് 4 വിക്കറ്റുകളാണ് വീഴ്ത്തിയത്. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഭൂവനേശ്വര്‍ കുമാറും ഖലീല്‍ അഹമ്മദും ചാഹലും ഓരോ വിക്കറ്റുകള്‍ നേടി.