'ഈ പ്രായത്തിലും എന്നാ ഒരിതാ..'; വിമര്‍ശകര്‍ കണ്ടോളൂ; പറക്കും ക്യാച്ചുമായി മഹി
Last Updated:
പൂണ: ബാറ്റിങ്ങ് പ്രകടനത്തിന്റെ പേരില്‍ ധോണിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുന്നവരെല്ലാം അംഗീകരിക്കുന്ന കാര്യം ധോണിയെ വെല്ലാന്‍ ഒരു വിക്കറ്റ് കീപ്പര്‍ ഇന്ത്യയില്‍ ഇല്ലാ എന്നതാണ്. മിന്നല്‍ സ്റ്റംപിങ്ങുകളും തകര്‍പ്പന്‍ ക്യാച്ചുകളുമായി കളം നിറയുന്ന ധോണി ടീമില്‍ അരങ്ങേറിയതിനുശേഷം ഇതുവരെയും അതിനു പേരുദോഷം വരുത്തിയിട്ടില്ല.
പൂണെയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യാ വിന്‍ഡീസ് മൂന്നാം ഏകദിനത്തിലും ഇത്തരത്തിലൊരു കാഴ്ചയ്ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. വിന്‍ഡീസ് ഇന്നിങ്ങ്‌സിലെ ആറാം ഓവറിലാണ് ധോണിയുടെ പറക്കും ക്യാച്ചിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ബൂംറയെറിഞ്ഞ ഓവറിലെ അഞ്ചാം പന്തില്‍ വിന്‍ഡീസ് യുവതാരം ഹേമരാജിനെയാണ് ധോണി പറന്ന് പിടിച്ച് പുറത്താക്കിയത്.
മീറ്ററുകളോളം പിറകിലോട്ട് ഓടിയാണ് ധോണി ഹേമരാജിനെ പുറത്താക്കിയത്. ഉയര്‍ത്തിയടിച്ച പന്ത് കൈപ്പിടിയിലൊതുക്കാന്‍ അവസാന നിമിഷം ധോണി പറക്കുകയും ചെയ്തു. ധോണിയുടെ ക്യാച്ചിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞിരിക്കുകയാണ്.
advertisement
Did you see superman Mahi take the catch?#Dhoni haters can go eat crow!
😍💙🏏🇮🇳#INDvsWI #MSDhoni pic.twitter.com/IOt7UZ7w0E
— Arnaz Bisney (@ArnazBisney) October 27, 2018
advertisement
അതേസമയം ടോസ് നഷ്ടപ്പെട്ട ബാറ്റ് ചെയ്യുന്ന വിന്‍ഡീസിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 30 ഓവറില്‍ 142 ന് അഞ്ച് എന്ന നിലയിലാണ്. കഴിഞ്ഞ മത്സരത്തിലെ ഹീറോ ഷായി ഹോപ്പും 45* നായകന്‍ ജേസണ്‍ ഹോള്‍ഡറും 7* ആണ് ക്രിസീല്‍.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 27, 2018 3:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഈ പ്രായത്തിലും എന്നാ ഒരിതാ..'; വിമര്‍ശകര്‍ കണ്ടോളൂ; പറക്കും ക്യാച്ചുമായി മഹി