'മിന്നല്‍ ധോണി'; കണ്ണടച്ച് തുറക്കും വേഗത്തില്‍ സ്റ്റംപിങ്ങുമായി ധോണി
Last Updated:
പൂണെ: വിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ 'ധോണി മാജിക്' തുടരുന്നു. പറക്കും ക്യാച്ചിനു പിന്നാലെ മിന്നല്‍ സ്റ്റംപിങ്ങുമായാണ് ധോണി കളം വാഴുന്നത്. ആദ്യ രണ്ട് മത്സരങ്ങളില്‍ വിന്‍ഡീസിനായ് തിളങ്ങിയ ഹെറ്റ്‌മെറിനെയാണ് ധോണി തന്റെ വേഗത കൊണ്ട് പുറത്താക്കിയത്.
മത്സരത്തിന്റെ 20 ാം ഓവറിലാണ് സംഭവം. കുല്‍ദീപ് യാദവിന്റെ ഓവറില്‍ മൂന്നാം പന്തില്‍ ഹെറ്റ്‌മെര്‍ ഷോട്ടിന് ശ്രമിച്ചെങ്കിലും പന്ത് ധോണിയുടെ കൈകളില്‍ എത്തുകയായിരുന്നു. ഉടന്‍ താരം ബൈല്‍സ് തെറിപ്പിക്കുകയും ചെയ്തു.
ക്രീസില്‍ നിന്ന് പുറത്തിറങ്ങിയില്ലെന്ന ധൈര്യത്തിലാണ് ഹെറ്റ്‌മെര്‍ ഇരുന്നതെങ്കിലും താരത്തിന്റെ കാല് ലൈനിനു പുറത്തായിരുന്നു. ധോണിയുടെ അപ്പില്‍ ഫീല്‍ഡ് അമ്പയര്‍ തേര്‍ഡ് അമ്പയറിന് നല്‍കുകയും വിക്കറ്റ് ലഭിക്കുകയുമായിരുന്നു.
advertisement
Don't Blink , He Can Stumping Twice At The Time⚡⚡😎#Dhoni #INDvWI pic.twitter.com/HLdXFUpop8
— Prakash MSD'ian (@shadowOfMahi) October 27, 2018
ടോസ് നഷ്ടപ്പെട്ട ബാറ്റ് ചെയ്യുന്ന വിന്‍ഡീസ് തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം മത്സരത്തിലേക്ക തിരിച്ച് വരികയാണ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ വിന്‍ഡീസ് 40 ഓവറില്‍ 212 ന് ആറ് എന്ന നിലയിലാണ്. നായകന്‍ ജേസണ്‍ ഹോള്‍ഡറും ഷായി ഹോപ്പും ചേര്‍ന്നാണ് വിന്‍ഡീസിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ഹോള്‍ഡര്‍ 32 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഹോപ്പ് 88 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്.
advertisement
ഇന്ത്യക്കായി ജസ്പ്രീത് ബൂംറയും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഖലീല്‍ അഹമ്മദും ഭൂവനേശ്വര്‍ കുമാറും ഓരോ വിക്കറ്റുകള്‍ നേടി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 27, 2018 4:52 PM IST