TRENDING:

'ധോണിയും ജഡേജയും ഉടക്കിലെന്ന് പറഞ്ഞവർ ഇതുകാണൂ'; വിജയനിമിഷത്തില്‍ ജഡ്ഡുവിനെ എടുത്തുയര്‍ത്തി ക്യാപ്റ്റൻ കൂൾ

Last Updated:

ഇന്നലെ ധോണിക്ക് ശേഷം ജഡേജ ക്രീസിലെത്തിയപ്പോള്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ പ്രാർത്ഥിച്ചിട്ടുണ്ടാകുക ജ‍ഡേജ പുറത്താകരുതെ എന്നായിരിക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അഹമ്മദാബാദ്: ഈ സീസണില്‍ ചെന്നൈ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയും രവീന്ദ്ര ജഡേജയും തമ്മില്‍ അത്ര നല്ല രസത്തിലല്ലെന്ന റിപ്പോര്‍ട്ടുകളായിരുന്നു പലപ്പോഴും പുറത്തുവന്നത്. പല മത്സരങ്ങളിലും ധോണിക്ക് മുമ്പെ ജഡേജ ക്രീസിലെത്തുമ്പോള്‍ താന്‍ പുറത്താവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്ന ആരാധകരുണ്ടെന്ന് ജഡേജ തന്നെ മുമ്പ് തമാശയായി പറയുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം ഇരുവരും മൈതാനത്ത് മോശം ശരീരഭാഷയിൽ സംസാരിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ പ്രചാരണമൊക്കെ വെറുതെയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
(Photo: SportzPics)
(Photo: SportzPics)
advertisement

ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി വിജയറണ്‍ നേടിയശേഷം, ഡഗ് ഔട്ടിലേക്ക് ഓടിയെത്തിയ എം എസ് ധോണി തന്‍റെ കാല്‍മുട്ടിലെ വേദനപോലും മറന്ന് ജഡേജയെ എടുത്തുയര്‍ത്തിയ കാഴ്ച ചെന്നൈ കാണികളുടെ മനംകവർന്നു.

advertisement

ഇന്നലെ ധോണിക്ക് ശേഷം ജഡേജ ക്രീസിലെത്തിയപ്പോള്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ പ്രാർത്ഥിച്ചിട്ടുണ്ടാകുക ജ‍ഡേജ പുറത്താകരുതെ എന്നായിരിക്കും. ചെന്നൈയുടെ വിജയലക്ഷ്യം അവസാന രണ്ട് പന്തില്‍ 10 റണ്‍സായതോടെ ഡഗ് ഔട്ടില്‍ കണ്ണടച്ച് ധ്യാനിച്ചിരിക്കുകയായിരുന്നു ധോണി. ജഡേജക്ക് മുമ്പിറങ്ങി ഗോള്‍ഡന്‍ ഡക്കായതിന്‍റെ നിരാശയായിരുന്നില്ല ഒരുപക്ഷെ അവസാന രണ്ട് പന്തില്‍ ജഡേജ അത്ഭുതം കാട്ടുമെന്ന വിശ്വാസമായിരുന്നിരിക്കണം അത്. മോഹിത് ശര്‍മയെ ആദ്യം ലോംഗ് ഓണിന് മുകളിലൂടെ സിക്സിനും പിന്നാലെ ഫൈന്‍ ലെഗ്ഗിലൂടെ ബൗണ്ടറിയും പായിച്ച് ആവേശജയം സ്വന്തമാക്കി ഡഗ് ഔട്ടിലേക്ക് ഓടിയെത്തിയ ജഡേജയെ എടുത്തുയര്‍ത്തിയാണ് ധോണി സന്തോഷം പ്രകടിപ്പിച്ചത്.

advertisement

Also Read- ചാമ്പ്യൻ ചെന്നൈ; അവസാന പന്തിൽ ഗുജറാത്തിനെ തകർത്ത് ധോണിക്കും സംഘത്തിനും അഞ്ചാം ഐപിഎൽ കിരീടം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചെന്നൈ ടീമിന്‍റെ മോസ്റ്റ് വാല്യുബിള്‍ പ്ലേയറെ നെഞ്ചോട് ചേര്‍ത്ത് ധോണി തന്‍റെ സ്നേഹം മുഴുവന്‍ പുറത്തെടുത്തപ്പോള്‍ ഒരു വിഭാഗം ആരാധകര്‍ക്ക് ഇത്രദിവസവും വില്ലനായിരുന്ന ജഡേജ സൂപ്പര്‍ ഹീറോ ആയി. ഒടുവില്‍ കിരീടം ഏറ്റുവാങ്ങാനും ജഡേജയെ വേദിയിലേക്ക് ക്ഷണിച്ച് ധോണി തങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടെന്ന് ചിലരെങ്കിലും വിശ്വസിച്ചിരുന്ന റിപ്പോർട്ടുകള്‍ പഴങ്കഥയാക്കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
'ധോണിയും ജഡേജയും ഉടക്കിലെന്ന് പറഞ്ഞവർ ഇതുകാണൂ'; വിജയനിമിഷത്തില്‍ ജഡ്ഡുവിനെ എടുത്തുയര്‍ത്തി ക്യാപ്റ്റൻ കൂൾ
Open in App
Home
Video
Impact Shorts
Web Stories