IPL 2023| ചാമ്പ്യൻ ചെന്നൈ; അവസാന പന്തിൽ ഗുജറാത്തിനെ തകർത്ത് ധോണിക്കും സംഘത്തിനും അഞ്ചാം ഐപിഎൽ കിരീടം
- Published by:Rajesh V
- news18-malayalam
Last Updated:
അവസാന രണ്ട് പന്തുകളില്‍ ജയിക്കാന്‍ 10 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. മോഹിത് ശര്‍മയുടെ പന്തുകളില്‍ സിക്‌സും ഫോറുമടിച്ചുകൊണ്ട് രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിജയനായകനായി
advertisement
advertisement
അവസാന രണ്ട് പന്തുകളില്‍ ജയിക്കാന്‍ 10 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. മോഹിത് ശര്‍മയുടെ പന്തുകളില്‍ സിക്‌സും ഫോറുമടിച്ചുകൊണ്ട് രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിജയനായകനായി. ഈ കിരീടനേട്ടത്തോടെ ഏറ്റവുമധികം ഐപിഎല്‍ കിരീടം നേടുന്ന ടീം എന്ന മുംബൈ ഇന്ത്യന്‍സിന്റെ റെക്കോഡിനൊപ്പം ധോണിയും സംഘവുമെത്തി. (Sportzpics)
advertisement
215 റണ്‍സ് ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി ഋതുരാജ് ഗെയ്ക്‌വാദും ഡെവോണ്‍ കോണ്‍വെയുമാണ് ഓപ്പണ്‍ ചെയ്തത്. ഇന്നിങ്‌സിലെ ആദ്യ മൂന്ന് പന്ത് പൂര്‍ത്തിയായപ്പോഴേക്കും മഴ എത്തി. ഇതോടെ മത്സരം രണ്ട് മണിക്കൂറോളം വൈകി. പിന്നീട് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം മത്സരം 15 ഓവറാക്കി വെട്ടിച്ചുരുക്കി. ചെന്നൈയുടെ വിജയലക്ഷ്യം 171 റണ്‍സായി മാറി. (Sportzpics)
advertisement
15 ഓവറായി ചുരുക്കിയതോടെ ചെന്നൈ ഓപ്പണര്‍മാര്‍ ആക്രമിച്ചു കളിച്ചു. ഇരുവരും ചേര്‍ന്ന് വെറും 3.5 ഓവറില്‍ സ്‌കോര്‍ 50 കടത്തി. എന്നാല്‍ ഏഴാം ഓവറില്‍ ഋതുരാജ് പുറത്തായി. 16 പന്തില്‍ 26 റണ്‍സെടുത്ത താരത്തെ നൂര്‍ അഹമ്മദ് പുറത്താക്കി. ആദ്യ വിക്കറ്റില്‍ കോണ്‍വെയ്‌ക്കൊപ്പം 74 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് ഋതുരാജ് ക്രീസ് വിട്ടത്. (Sportzpics)
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
അവസാന ഓവറില്‍ 13 റണ്‍സായി ചെന്നൈയുടെ വിജയലക്ഷ്യം. മോഹിത് ശര്‍മയെയാണ് അവസാന ഓവര്‍ ചെയ്യാന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പന്തേല്‍പ്പിച്ചത്. താരത്തിന്റെ ആദ്യ പന്തില്‍ ദുബെയ്ക്ക് റണ്‍സെടുക്കാനായില്ല. രണ്ടാം പന്തില്‍ ഒരു റണ്‍ മാത്രമാണ് പിറന്നത്. മൂന്നാം പന്തിലും മോഹിത് ഒരു റണ്‍ മാത്രമാണ് വഴങ്ങിയത്. ഇതോടെ മൂന്ന് പന്തില്‍ 11 റണ്‍സായി വിജയലക്ഷ്യം. (Sportzpics)
advertisement
നാലാം പന്തിലും മോഹിത് ഒരു റണ്‍ മാത്രമാണ് വഴങ്ങിയത്. ഇതോടെ രണ്ട് പന്തില്‍ 10 റണ്‍സായി വിജയലക്ഷ്യം. അഞ്ചാം പന്തില്‍ പടുകൂറ്റന്‍ സിക്‌സടിച്ച് ജഡേജ മത്സരം അവസാന പന്തിലേക്ക് നീട്ടി. ഇതോടെ ഒരു പന്തില്‍ നാല് റണ്‍സായി വിജയലക്ഷ്യം. അവസാന പന്തില്‍ ബൗണ്ടറി നേടിക്കൊണ്ട് ജഡേജ ചെന്നൈയ്ക്ക് കിരീടം നേടിക്കൊടുത്തു. ജഡേജ ആറുപന്തില്‍ 15 റണ്‍സെടുത്തും ദുബെ 21 പന്തില്‍ 32 റണ്‍സെടുത്തും പുറത്താവാതെ നിന്നു. ഗുജറാത്തിനായി മോഹിത് ശര്‍മ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റ് സ്വന്തമാക്കി. (Sportzpics)