ഒരു ഘട്ടത്തിൽ പന്ത് രോഹിത് കൈപ്പിടിയില്‍ ഒതുക്കിയെന്ന് തോന്നിച്ചിരുന്നെങ്കിലും ഇന്ത്യൻ ക്യാപ്റ്റന്റെ കയ്യിൽനിന്ന് താഴേക്കു വീഴുകയായിരുന്നു. ഇതോടെ അക്സർ നിരാശനായി. ക്യാച്ച് നഷ്ടപ്പെടുത്തിയതിലെ രോഷം ഗ്രൗണ്ടിൽ കൈകൊണ്ട് ആഞ്ഞടിച്ചാണ് രോഹിത് തീർത്തത്. അക്സറിനെ തൊഴുത് ഖേദപ്രകടനം നടത്തുന്ന രോഹിത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി.
ഒൻപതാം ഓവറിൽ പറിയാനെത്തിയ അക്സർ രണ്ടാം പന്തിൽ തന്നെ ആദ്യ വിക്കറ്റെടുത്തു. 25 റൺസെടുത്ത ഓപ്പണർ തൻസിദ് ഹസനാണ് പുറത്തായത്. ബംഗ്ലദേശ് താരത്തിന്റെ ബാറ്റിൽ എഡ്ജായ പന്ത് രാഹുൽ പിടിച്ചെടുത്തു. അംപയർ ആദ്യം ഔട്ട് അനുവദിച്ചില്ലെങ്കിലും ഇന്ത്യൻ താരങ്ങൾ അപ്പീൽ തുടർന്നതോടെ വിക്കറ്റ് നൽകി. തൊട്ടടുത്ത പന്തിൽ മുഷ്ഫിഖർ റഹീമും സമാന രീതിയിൽ ഗോൾഡൻ ഡക്കായി. അതിനു ശേഷമായിരുന്നു രോഹിത് ക്യാച്ച് പാഴാക്കിയത്.
Summary: In a forgettable moment for Indian captain Rohit Sharma, he dropped the easiest of catches at slips off Jaker Ali to deprive Axar Patel of his first international hat-trick, in the 2025 Champions Trophy clash against Bangladesh in Dubai on Thursday.