TRENDING:

Copa America 2021 | കോപ്പ അമേരിക്കയുടെ ഭാവി ബ്രസീൽ സുപ്രീം കോടതി തീരുമാനിക്കും; ടൂർണമെൻ്റ് നിർത്തിവെക്കാൻ നൽകിയ ഹർജി സ്വീകരിച്ചു

Last Updated:

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ലൂയിസ് ഫക്‌സാണ് ഈ വിഷയത്തിൽ തീരുമാനം എടുക്കുന്നതിനായി അടിയന്തര യോഗം കൂടാനുള്ള തീരുമാനം എടുത്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
copa_america
copa_america
advertisement

കോവിഡ് വ്യാപനത്തെ തുടർന്ന് കൊളംബിയയും അർജന്റീനയും സംയുക്തമായി നടത്തേണ്ടിയിരുന്ന ടൂർണമെൻ്റ് പ്രതിസന്ധിയിലായതോടെ ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ അവസാന നിമിഷത്തെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ബ്രസീലിയന്‍ സര്‍ക്കാര്‍ ടൂർണമെന്റ് അവരുടെ രാജ്യത്ത് നടത്താൻ തീരുമാനിച്ചത്. ജൂൺ 13നു തുടങ്ങി ജൂലൈ 10നാണ് ടൂർണമെന്റ് അവസാനിക്കുന്നത്. പക്ഷേ കോവിഡ് വ്യാപനം മൂലം മരണം സംഭവിച്ച ആൾക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ബ്രസീലിലേക്ക് ടൂർണമെൻ്റ് മറ്റിവച്ചതിൽ തുടക്കം മുതൽ എതിർസ്വരങ്ങൾ ഉണ്ടായിരുന്നു. ഇതിനെതിരെ ശ്കതമായ പ്രതിഷേധം അറിയിച്ചു കൊണ്ട് ആരാധകരും കളിക്കാരും രംഗത്തു വന്നിരുന്നു.

advertisement

രാജ്യത്തെ ആരോഗ്യ പ്രവർത്തകരും ടൂർണമെന്റ് ബ്രസീലിൽ നടത്തുന്നതിന് എതിരായി രംഗത്തുണ്ട്. ഫുട്ബോൾ എന്നത് ബ്രസീലുകാർക്ക് വലിയൊരു വികാരമാണെങ്കിലും ഇത്തരമൊരു സാഹചര്യത്തില്‍ ബ്രസീലില്‍ ടൂര്‍ണമെന്റ് നടത്തിയാല്‍ അത് കോവിഡ് വ്യാപനം തടയാനുള്ള പദ്ധതികളെ സാരമായി ബാധിക്കുമെന്ന് ആരോഗ്യപ്രവര്‍ത്തകർ പറയുന്നത്.  എന്നാൽ ഇത്തരം പ്രതിഷേധങ്ങൾ വകവെക്കാതെ ടൂര്ണമെന്റുമായി മുന്നോട്ട് എന്ന നിലപാടിൽ തന്നെയാണ് ബ്രസീലിയൻ സർക്കാരും രാജ്യത്തെ ഫുടബോൾ അസോസിയേഷനും.

Also read- ലോകകപ്പ് യോഗ്യതാ റൗണ്ട്: വിജയക്കുതിപ്പ് തുടര്‍ന്ന് ബ്രസീല്‍, അര്‍ജന്റീനയെ സമനിലയില്‍ തളച്ച് കൊളംബിയ

advertisement

കോവിഡ് വ്യാപനം ശക്തമായി തുടരുന്ന രാജ്യത്ത് ഇതുവരെ ഒന്നരക്കോടിയിലധികം പേർക്കാണ് രോഗം ബാധിച്ചത്. നാലര ലക്ഷത്തിലധികം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യത്ത് കഴിഞ്ഞ ഒരാഴ്ചയിൽ ഏകദേശം അറുപത്തിരണ്ടായിരം പോസിറ്റിവ് കേസുകളാണ് ഉണ്ടായത്. ആഗോള കോവിഡ് കേസുകളുടെ കാര്യത്തിൽ മൂന്നാമതും മരണ നിരക്കിൽ രണ്ടാമതും നിൽക്കുന്ന രാജ്യത്ത് ടൂർണമെന്റ് നടത്തുന്നത് എത്രത്തോളം ഉചിതമാകും എന്ന കാര്യത്തിൽ വ്യാഴാഴ്ച ചേരുന്ന യോഗത്തിൽ തീരുമാനം ഉണ്ടായേക്കും. പണക്കൊഴുപ്പിനു മേൽ മനുഷ്യന്റെ ആരോഗ്യത്തിനു കോടതി പരിഗണന നൽകും എന്നതാകും ഇതിനെതിരെ പ്രതിഷേധം ഉയർത്തുന്ന ആൾക്കാരുടെ പ്രതീക്ഷ.

advertisement

Summary

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Copa America's future would be decided by Brazilian Supreme Court, Emergency session to join on Thursday to review the decision of hosting the tournament during in a hostile situation

മലയാളം വാർത്തകൾ/ വാർത്ത/Sports/
Copa America 2021 | കോപ്പ അമേരിക്കയുടെ ഭാവി ബ്രസീൽ സുപ്രീം കോടതി തീരുമാനിക്കും; ടൂർണമെൻ്റ് നിർത്തിവെക്കാൻ നൽകിയ ഹർജി സ്വീകരിച്ചു
Open in App
Home
Video
Impact Shorts
Web Stories