TRENDING:

രോഹിത് ശർമ്മയുടെ മികവിന് നന്ദി പറയേണ്ടത് ധോണിയോട്; കോഹ്ലിക്കെതിരെ ഗംഭീറിന്‍റെ ഒളിയമ്പ്

Last Updated:

Gambhir on Rohit sharma | “രോഹിത് ശർമ ഇന്ന് എവിടെയെത്തിയോ അതിന് കാരണക്കാരൻ എം എസ് ധോണിയാണ്,” ഗംഭീർ പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: രോഹിത് ശർമ നിശ്ചിത ഓവർ ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുന്നതിന് നന്ദി പറയേണ്ടത് മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയോടാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൌതം ഗംഭീർ. 2007 ൽ അരങ്ങേറ്റം കുറിച്ചതിനുശേഷം രോഹിത് മധ്യനിരയിൽ ഫോം കണ്ടെത്താനാകാതെ വലഞ്ഞിരുന്നു.
advertisement

രോഹിതിന്റെ മറഞ്ഞിരിക്കുന്ന കഴിവുകൾ ധോണി ശ്രദ്ധിക്കുകയും ഒരു പിടിവള്ളി നൽകുകയുമാണ് ചെയ്തത്. തുടർന്ന് 2013ൽ രോഹിത്തിനെ ഓപ്പണറായി സ്ഥാനക്കയറ്റം നൽകി. വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും മാരകമായ ടോപ്പ് ഓർഡർ ബാറ്റ്സ്മാൻമാരിൽ ഒരാളായി രോഹിത് മാറിയതിന് കാരണക്കാരൻ ധോണിയാണ്. മഹിയുടെ ആ നീക്കം കാരണമാണ് ലോക ക്രിക്കറ്റിൽ രോഹിതിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കാരണമായതെന്നും ഗംഭീർ പറഞ്ഞത്.

“രോഹിത് ശർമ ഇന്ന് എവിടെയെത്തിയോ അതിന് കാരണക്കാരൻ എം എസ് ധോണിയാണ്,” ഗംഭീർ ഇന്ത്യ ടുഡേയുടെ സ്പോർട്സ് ടാക്കിനോട് പറഞ്ഞു.

advertisement

"നിങ്ങൾക്ക് സെലക്ഷൻ കമ്മിറ്റിയെക്കുറിച്ചും ടീം മാനേജുമെന്റിനെക്കുറിച്ചും സംസാരിക്കാം, പക്ഷേ ക്യാപ്റ്റന്റെ പിന്തുണയില്ലെങ്കിൽ എല്ലാം ഉപയോഗശൂന്യമാണ്. എല്ലാം ക്യാപ്റ്റന്റെ കൈയിലാണ്- ഗംഭീർ പറഞ്ഞു.

ഒരു കാലഘട്ടത്തിൽ ധോണി രോഹിത് ശർമയെ എങ്ങനെ പിന്തുണച്ചുവെന്നത് ഏവരും മനസിലാക്കേണ്ടതാണ്, മറ്റേതൊരു കളിക്കാരനും അത്തരം പിന്തുണ ധോണി നൽകിയിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല.

ലോകത്തിലെ ഏറ്റവും മികച്ച ഏകദിന-ടി20 ക്രിക്കറ്റ് താരമാണ് രോഹിത് ശർമ്മയെന്ന് ഗംഭീർ നേരത്തെ വിശേഷിപ്പിച്ചിരുന്നു. രോഹിത്തിനായുള്ള ജന്മദിനാശംസയിൽ ഗംഭീർ എഴുതി: "ലോകത്തിലെ ഏറ്റവും മികച്ച വൈറ്റ്-ബോൾ ക്രിക്കറ്റ് താരത്തിന്, രോഹിത് ശർമയ്ക്ക് ജന്മദിനാശംസകൾ! ഒരു ​​മികച്ച വർഷം ആശംസിക്കുന്നു !!" ആശംസയ്ക്ക് രോഹിത് നന്ദി പറയുകയും ചെയ്തു.

advertisement

TRENDING:COVID 19 | ഗൾഫ് രാജ്യങ്ങളിലായി രണ്ട് മലയാളികള്‍ കൂടി മരിച്ചു [NEWS]'മൂന്നു തവണ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു'; തുറന്നു പറഞ്ഞ് മുഹമ്മദ് ഷമി [NEWS]ഹന്ദ്വാര ഏറ്റുമുട്ടലിൽ കേണൽ ഉൾപ്പടെ അഞ്ചുപേർക്ക് വീരമൃത്യ; കൊല്ലപ്പെട്ടത് ധീരതയ്ക്കുള്ള മെഡൽ രണ്ടുതവണ നേടിയ കേണൽ [NEWS]

advertisement

ഇക്കാലത്തെ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്ററായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ വാഴ്ത്തുന്നവരാണ് കൂടുതൽ പേരും. എന്നാൽ അടുത്തിടെ മികച്ച പ്രകടനം നടത്തിയിട്ടുള്ള രോഹിതുമായി കോഹ്ലിയെ താരതമ്യപ്പെടുത്തുന്നത് ക്രിക്കറ്റ് വിദഗ്ദ്ധർക്കിടയിൽ സാധാരണമാണ്. അതിനിടെയാണ് ധോണിയുടെ പിന്തുണയാണ് രോഹിതിനെ മികച്ച കളിക്കാരനാക്കി മാറ്റിയതെന്ന ഗംഭീറിന്‍റെ പരാമർശം. കോഹ്ലിയെ എടുത്തുപറയാതെ രോഹിതിനെ മികച്ച ക്രിക്കറ്ററായി ഗംഭീർ വാഴ്ത്തിയതും ഏറെ ചർച്ചയായിരുന്നു. മുമ്പ് ഇന്ത്യൻ ടീമിലും രഞ്ജിയിൽ ഡൽഹിക്കുവേണ്ടി ഒരുമിച്ച് കളിക്കുമ്പോഴും ഗംഭീറും കോഹ്ലിയും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ ക്രിക്കറ്റ് വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
രോഹിത് ശർമ്മയുടെ മികവിന് നന്ദി പറയേണ്ടത് ധോണിയോട്; കോഹ്ലിക്കെതിരെ ഗംഭീറിന്‍റെ ഒളിയമ്പ്
Open in App
Home
Video
Impact Shorts
Web Stories