COVID 19 | ഗൾഫ് രാജ്യങ്ങളിലായി രണ്ട് മലയാളികള്‍ കൂടി മരിച്ചു

Last Updated:

യുഎഇയിലും കുവൈറ്റിലുമായാണ് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്

കുവൈറ്റ്/റാസൽഖൈമ: ഗൾഫ് രാജ്യങ്ങളിൽ കോവിഡ‍് 19 ബാധിച്ച് ചികിത്സയിലിരുന്ന രണ്ട് മലയാളികള്‍ കൂടി മരിച്ചു. യുഎഇയിലും കുവൈറ്റിലുമായാണ് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ചാവക്കാട് സ്വദേശി മുഹമ്മദ് ഹനീഫ് (63) യുഎഇയിലെ റാസൽഖൈമയിലാണ് മരിച്ചത്.
റാക് സഖർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു മരണം. കഴിഞ്ഞ 22 വർഷമായി യുഇയിലാണ് ഹനീഫ്. ഇവിടെ അറേബ്യന്‍ ഇന്റര്‍നാഷണല്‍ കമ്പനിയില്‍ (എ.ആര്‍.സി) സൂപ്പര്‍വൈസറായി ജോലിചെയ്തുവരികയായിരുന്നു. കുടുംബവും റാസൽഖൈമയിൽ തന്നെയുണ്ട്. ഭാര്യ: റഫീക്ക. ഹാഷില്‍, അസ്ബിന എന്നിവർ മക്കളാണ്.
BEST PERFORMING STORIES:ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം നൽകിയ, പിണറായിയുടെ പഴയ എതിർ സ്ഥാനാർത്ഥിയെ അറിയാമോ ?[NEWS]മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ട അധ്യാപകൻ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത് കാൽ ലക്ഷം രൂപ[NEWS]മെയ് 10, 17 ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക്ഡൗൺ; കടകൾ തുറക്കരുത്; വാഹനങ്ങൾ പുറത്തിറങ്ങരുത്: മുഖ്യമന്ത്രി[NEWS]
കോവിഡ് ബാധിച്ച് മറ്റൊരു മലയാളി മരിച്ചത് കുവൈറ്റിലാണ്. ചികിത്സയിലിരുന്ന കോഴിക്കോട് മാങ്കാവ് സ്വദേശി മഹറൂഫ് മാളിയേക്കല്‍ (44) ആണ് മരിച്ചത്. കുവൈറ്റിൽ സ്വന്തമായി ഒരു കമ്പനി നടത്തി വരികയായിരുന്ന മഹറൂഫിനെ ഇക്കഴിഞ്ഞ ഏപ്രിൽ 20നാണ് അസുഖബാധിതനായി ജാബിർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യയും രണ്ടും മക്കളും കുവൈറ്റിൽ തന്നെയുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 | ഗൾഫ് രാജ്യങ്ങളിലായി രണ്ട് മലയാളികള്‍ കൂടി മരിച്ചു
Next Article
advertisement
ശരിയത് പ്രകാരം ശരിയല്ലാത്തതിനാൽ അഫ്ഗാൻ സര്‍വകലാശാലകളില്‍ വനിതകളുടെ പുസ്തകം നിരോധിക്കുന്നുവെന്ന് താലിബാന്‍
ശരിയത് പ്രകാരം ശരിയല്ലാത്തതിനാൽ അഫ്ഗാൻ സര്‍വകലാശാലകളില്‍ വനിതകളുടെ പുസ്തകം നിരോധിക്കുന്നുവെന്ന് താലിബാന്‍
  • താലിബാന്‍ സര്‍വകലാശാലകളില്‍ സ്ത്രീകള്‍ എഴുതിയ 140 പുസ്തകങ്ങള്‍ നിരോധിച്ചു.

  • മനുഷ്യാവകാശം, ലൈംഗികചൂഷണം തുടങ്ങിയ 18 വിഷയങ്ങള്‍ പഠിപ്പിക്കാന്‍ വിലക്കുണ്ട്.

  • സ്ത്രീകള്‍ എഴുതിയ പുസ്തകങ്ങള്‍ ശരിയത്ത് നിയമപ്രകാരവും താലിബാന്‍ നയങ്ങള്‍ക്കും വിരുദ്ധമാണെന്ന് താലിബാന്‍.

View All
advertisement