TRENDING:

'ആരെങ്കിലും വാതില്‍ മുട്ടി 'നമ്മള്‍ വിജയിച്ചു' എന്ന് പറയുന്നത് വരെ ഞാന്‍ അടച്ചുപൂട്ടി ഇരിക്കും'; കളി കാണില്ലെന്ന് ആനന്ദ് മഹീന്ദ്ര

Last Updated:

ഇന്നത്തെ ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍ താന്‍ കാണുന്നില്ലെന്നും അതിനുള്ള കാരണം ഇതാണെന്നും ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോടിക്കണക്കിന് ക്രിക്കറ്റ് ആരാധകരാണ് ഇന്ത്യ ഓസ്‌ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരം കാണുന്നത്. എല്ലാവരും ആകാംഷയുടെ മുൾമുനയിൽ നിന്ന് കളി വീക്ഷിക്കുമ്പോൾ മത്സരം കാണില്ല എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര. ഇതിനുള്ള കാരണവും ആനന്ദ് മഹീന്ദ്ര വ്യക്തമാക്കുന്നുണ്ട്. സമൂഹമാധ്യമമായ എക്സിലൂടെ അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജ്യത്തോടുള്ള തന്റെ സേവനമാണ് ഇതെന്നാണ് കാരണമായി ആനന്ദ് മഹീന്ദ്ര പറയുന്നത്.
advertisement

‘ഇല്ല, ഞാൻ മത്സരം കാണാൻ ഉദ്ദേശിക്കുന്നില്ല പക്ഷേ നമ്മള്‍ വിജയിച്ചു എന്ന് ആരെങ്കിലും വന്ന് പറയുന്നതുവരെ ഞാൻ ഇന്ത്യയുടെ ജേഴ്‌സി ധരിച്ച് അടച്ചിട്ട മുറിയിലിരിക്കും’ എന്നാണ് ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റ്. ഇന്ത്യയുടെ ജേഴ്സിയുടെ ചിത്രവും ആനന്ദ് മഹീന്ദ്ര പങ്കുവച്ചിട്ടുണ്ട്.

Also read-ICC World Cup 2023: ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ക്യാപ്റ്റൻ; രോഹിത് ശർമയ്ക്ക് റെക്കോർഡ്

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്നാൽ താന്‍ മല്‍സരം കാണുകയാണെങ്കില്‍ ഇന്ത്യന്‍ ടീം തോല്‍ക്കുമെന്ന അന്ധവിശ്വാസമാണ് ഈ തീരുമാനത്തിനു പിന്നില്‍ എന്നാണ് ഇത് കണ്ട് ആളുകള്‍ പറയുന്നത്‍. ഇന്ത്യയുടെ വിജയസാധ്യത വർധിപ്പിക്കാനായി മത്സരങ്ങൾ കാണരുതെന്ന് പലരും പല അവസരങ്ങളിലായി അദ്ദേഹത്തോട് അഭ്യർത്ഥിച്ചതായും പറയപ്പെടുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Sports/
'ആരെങ്കിലും വാതില്‍ മുട്ടി 'നമ്മള്‍ വിജയിച്ചു' എന്ന് പറയുന്നത് വരെ ഞാന്‍ അടച്ചുപൂട്ടി ഇരിക്കും'; കളി കാണില്ലെന്ന് ആനന്ദ് മഹീന്ദ്ര
Open in App
Home
Video
Impact Shorts
Web Stories