ICC World Cup 2023: ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ക്യാപ്റ്റൻ; രോഹിത് ശർമയ്ക്ക് റെക്കോർഡ്
- Published by:Sarika KP
- news18-malayalam
Last Updated:
ചരിത്രം മാറ്റി കുറിച്ച് ഇന്ത്യൻ നായകൻ രോഹിത്ത് ശർമ
അഹമ്മദാബാദ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോകകപ്പ് ഫൈനൽ ആവേശകരമായി അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കുകയാണ്. ടോസ് നേടി ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ മത്സരത്തിൻരെ തുടക്കത്തിൽ തന്നെ 4 റൺസ് നേടിയ ശുഭ്മാൻ ഗില്ല് പുറത്താവുകയായിരുന്നു. പിന്നാലെയെത്തിയ ശ്രേയസ് അയ്യരും പുറത്തായി.
Rohit Sharma created history…!!!!
– Hitman has scored most runs by a captain in a single World Cup edition. pic.twitter.com/2eYwGeBVRb
— Johns. (@CricCrazyJohns) November 19, 2023
എന്നാൽ ഇതിനിടെയലും ചരിത്രം കുറിക്കാൻ ടീം ക്യാപ്പറ്റന് സാധിച്ചു. മത്സരത്തിനിടെ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ. 31 പന്തിൽ 47 റൺസാണ് രോഹിത് നേടിയത്. നാല് ഫോറും മൂന്ന് പടുകൂറ്റൻ സിക്സും നേടിയായിരുന്നു ഇന്ത്യൻ നായകന്റെ തിരിച്ചുപോക്ക്. ഗ്ലെൻ മാക്സ്വെല്ലിന്റെ പന്തിൽ ട്രാവിസ് ഹെഡിന് ക്യാച്ച് നൽകിയായിരുന്നു രോഹിത് പുറത്തായത്. ഇതിനു പിന്നാലെ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ക്യാപ്റ്റൻ എന്ന റെക്കോഡ് നേട്ടത്തിലേക്കാണ് രോഹിത് കുതിച്ചത്.
advertisement
ന്യൂസിലാൻഡ് നായകൻ കെയ്ൻ വില്യംസണിനെ മറികടന്നാണ് രോഹിത് ചരിത്രപരമായ നേട്ടം സ്വന്തം പേരിലാക്കിയത്. പത്ത് മത്സരങ്ങളിൽ നിന്നും 578 റൺസ് ആയിരുന്നു വില്യംസൺ നേടിയത്. ഇത് മറികടന്നുകൊണ്ടാണ് രോഹിത് മുന്നേറിയത്. 597 ആണ് രോഹിത്ത് ശർമയുടെ റൺസ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
November 19, 2023 3:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ICC World Cup 2023: ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ക്യാപ്റ്റൻ; രോഹിത് ശർമയ്ക്ക് റെക്കോർഡ്