എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ വാസ്തവമല്ലെന്ന് ചൂണ്ടിക്കാട്ടി പോര്‍ച്ചുഗല്‍ ടീം മാനേജ്മെന്‍റ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി നായകന്‍ റൊണാള്‍ഡോ നേരിട്ടെത്തിയത്.
Also Read-ആയിരം പെനാൽറ്റി കിക്കുകൾ പരിശീലിച്ച് സ്പെയിൻ; പക്ഷേ ലോകകപ്പിൽ ഒരു കിക്ക് പോലും ഗോളായില്ല!
”ടീമിലുള്ളവരെല്ലാം വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് . ഒരു ബാഹ്യശക്തിക്കും അതിനെ തകര്‍ക്കാന്‍ കഴിയില്ല. ഇത്തരം സംഭവങ്ങളൊന്നും തന്നെ ധീരരായ പോര്‍ച്ചുഗീസുകാരെ ഭയപ്പെടുത്തില്ല. വാക്കിനോട് നീതി പുലര്‍ത്തിക്കൊണ്ട് തന്നെയാണ് ഞങ്ങള്‍ ഒരു ടീമായി കളിക്കുന്നതും പരമമായ ലക്ഷ്യത്തിന് വേണ്ടി പോരാടുന്നതും”, റൊണാള്‍ഡോ ട്വീറ്റ് ചെയ്തു.
advertisement
റൊണാൾഡോക്ക് പകരക്കാരനായി ഇറങ്ങിയ യുവതാരം ഗോണ്‍സാലോ റാമോസിന്റെ ചുമലിലേറി പറങ്കികൾ നടത്തിയ പടയോട്ടത്തിൽ സ്വിറ്റ്സർലൻഡിനെ ഒന്നിനെതിരെ ആറ് ഗോളുകള്‍ നേടിയാണ് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഡിസംബർ 10ന് അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ മൊറോക്കോയാണ് പോർച്ചുഗലിന്‍റെ എതിരാളികൾ.