"മെസ്സി വളരെ മികച്ച താരമാണ് എന്നതിലും അദ്ദേഹം ഒരുപാട് ഗോളുകൾ നേടിയിട്ടുണ്ട് എന്ന കാര്യത്തിലും യാതൊരു സംശയവുമില്ല. എന്നാൽ മെസ്സിയുമായി താരതമ്യപ്പെടുത്തുമ്പോൾ തന്റെ ശരീര ഭാഗങ്ങളെ പരമാവധി പ്രയോജനപ്പെടുത്തിയാണ് ഗോളുകൾ നേടിയിട്ടുള്ളത്. പെനാൽറ്റികൾ ഗോളാക്കി മാറ്റുന്നതിലും താരത്തിന് പ്രത്യേക മികവുണ്ട്. അതുകൊണ്ടു തന്നെ ഫുട്ബോളിലെ പ്രധാനപ്പെട്ട കാര്യങ്ങൾ പരിഗണിക്കുമ്പോൾ പൂർണനായ കളിക്കാരൻ റൊണാൾഡോയാണെന്ന് ഞാൻ കരുതുന്നു."
"ഇന്റർനാഷണൽ മത്സരങ്ങളിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് റൊണാൾഡോയെ കൂടുതൽ മുകളിൽ നിർത്തുന്നു. അതിനൊപ്പം ലയണൽ മെസിയുടെ ടീമിനോളം കരുത്തില്ലാത്ത ടീമുകൾക്കൊപ്പം അഞ്ചു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും താരം നേടി."
advertisement
"മെസ്സി ബാഴ്‌സയോടൊപ്പം കൂടുതൽ ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്. രണ്ടു പേരെയും സംബന്ധിച്ച കണക്കുകൾ ഏറെക്കുറെ ഒരുപോലെയാണെങ്കിലും അന്താരാഷ്ട്ര ഗോൾ റെക്കോർഡുകൾ, ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, താരം നേടിയ വിവിധ ഗോളുകൾ എന്നിവയെല്ലാം നോക്കുമ്പോൾ മെസ്സിയേക്കാൾ മികച്ച താരമായി റൊണാൾഡോയെ പരിഗണിക്കാൻ കാരണമാകുന്നു," നെവിൽ സ്കൈ സ്പോർട്സിനോട് പറഞ്ഞു.
യുവന്റസിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് കൂടുമാറിയെത്തിയ റൊണാൾഡോയെ കുറിച്ച് തന്നെയാണ് ഫുട്ബോൾ ലോകം ചർച്ച ചെയ്യുന്നത്. 12 വർഷങ്ങൾക്ക് ശേഷം തന്റെ പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തിയ താരം തന്റെ തിരിച്ചുവരവ് മത്സരത്തിൽ ഇരട്ട ഗോളുകളോടെ തിളങ്ങിയിരുന്നു.
Also read- 'റൊണാൾഡോയെ സിറ്റിയുടെ ജേഴ്‌സിയിൽ കാണാൻ ആകുമായിരുന്നില്ല'; വെളിപ്പെടുത്തലുമായി ഫെർഗൂസൻ
ന്യൂകാസിലിനെതിരെ ഗംഭീര പ്രകടനവുമായി തിളങ്ങിയ താരം യുണൈറ്റഡിനൊപ്പം ചാമ്പ്യൻസ് ലീഗിലും തന്റെ രണ്ടാം വരവ് കുറിക്കാൻ ഇറങ്ങുകയാണ്. ഇന്ന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സ്വിസ് ക്ലബായ യാങ് ബോയ്സിനെ നേരിടാൻ ഒരുങ്ങുകയാണ് റൊണാൾഡോയും സംഘവും. ഇന്ത്യൻ സമയം രാത്രി 10.15 നാണ് മത്സരം.