നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'റൊണാൾഡോയെ സിറ്റിയുടെ ജേഴ്‌സിയിൽ കാണാൻ ആകുമായിരുന്നില്ല'; വെളിപ്പെടുത്തലുമായി ഫെർഗൂസൻ

  'റൊണാൾഡോയെ സിറ്റിയുടെ ജേഴ്‌സിയിൽ കാണാൻ ആകുമായിരുന്നില്ല'; വെളിപ്പെടുത്തലുമായി ഫെർഗൂസൻ

  റൊണാള്‍ഡോയെ വീണ്ടും യുണൈറ്റഡ് ജേഴ്സിയില്‍ കാണുന്നത് ആവേശകരമായിരുന്നുവെന്നും ഫെർഗൂസൻ പറഞ്ഞു.

  • Share this:
   ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തന്റെ രണ്ടാം വരവിന് അതിഗംഭീരമായ തുടക്കം തന്നെയാണ് കുറിച്ചിരിക്കുന്നത്. ഓൾഡ് ട്രാഫോഡിൽ ഇന്നലെ നടന്ന മത്സരത്തിൽ യുണൈറ്റഡ് ജേഴ്‌സിയിൽ വീണ്ടും കളത്തിലിറങ്ങിയ താരം ന്യൂകാസിൽ യുണൈറ്റഡിനെതിരെ ഇരട്ട ഗോളുകൾ നേടി ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു.

   റൊണാൾഡോ യുണൈറ്റഡിൽ എത്തിയതിന്റെ ഉന്മേഷം അവരുടെ താരങ്ങളിലും പ്രകടമായിരുന്നു. സൂപ്പർ താരത്തിന്റെ രണ്ടാം വരവിന് മികച്ച തുടക്കം നൽകാൻ മറ്റ് യുണൈറ്റഡ് താരങ്ങളും പറന്ന് കളിച്ചതോടെ ന്യൂകാസിലിനെതിരെ 4-1 എന്ന സ്കോറിനാണ് യുണൈറ്റഡ് ജയം നേടിയത്.

   നേരത്തെ, ഇറ്റാലിയൻ ടീമായ യുവന്റസിനോട് വിടപറഞ്ഞ താരം മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുന്നു എന്നായിരുന്നു വാർത്തകൾ. എന്നാൽ അവസാന നിമിഷം നടന്ന അപ്രതീക്ഷിത നീക്കത്തിനൊടുവിലാണ് താരം മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ഒപ്പിടുന്നതിന് ധാരണയായത്. റൊണാൾഡോയെ യുണൈറ്റഡിലേക്ക് എത്തിക്കുന്നതിൽ ക്ലബിന്റെ ഇതിഹാസ പരിശീലകനായ സർ അലക്സ് ഫെർഗൂസൻ നിർണായക പങ്കുവഹിച്ചിരുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. യുണൈറ്റഡിൽ എത്തിയ ശേഷം നടന്ന ഒരു അഭുമുഖത്തിൽ ഫെർഗൂസൻ തന്നെ വിളിച്ചു സംസാരിച്ചിരുന്നതായി റൊണാൾഡോയും വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഫെർഗൂസൻ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിരുന്നില്ല. എന്നാലിപ്പോൾ റൊണാൾഡോയുടെ കൂടുമാറ്റത്തെ കുറിച്ചുള്ള കാര്യത്തിൽ തന്റെ പങ്കിനെ കുറിച്ചുള്ള കാര്യത്തിൽ മൗനം വെടിഞ്ഞിരിക്കുകയാണ് ഫെർഗൂസൻ.

   Also read- Cristiano Ronaldo | രണ്ടാം വരവില്‍ ഇരട്ട ഗോളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ന്യൂ കാസിലിനെതിരെ തകര്‍പ്പന്‍ ജയം

   റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ സിറ്റി ജേഴ്സിയില്‍ കളിക്കുക എന്നത് തനിക്ക് സങ്കൽപ്പിക്കാൻ തനിക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാവില്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന ഫെര്‍ഗൂസന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഓരോ ആരാധകർക്കും ഇതേ വികാരം തന്നെയാണ് പങ്കുവയ്ക്കാൻ ഉണ്ടാവുക എന്നും പറഞ്ഞു. അതുകൊണ്ട് തന്നെ താനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്നേഹിക്കുന്ന പലരും റൊണാള്‍ഡോയെ തിരികെ മാഞ്ചസ്റ്ററിലേക്ക് എത്തിക്കാന്‍ മുൻകൈ എടുത്തിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. റൊണാള്‍ഡോയെ വീണ്ടും യുണൈറ്റഡ് ജേഴ്സിയില്‍ കാണുന്നത് ആവേശകരമായിരുന്നുവെന്നും ഫെർഗൂസൻ പറഞ്ഞു.

   ഇന്നലെ ന്യൂകാസിലിനെതിരായ യുണൈറ്റഡിന്റെ മത്സരം കാണാൻ ഫെർഗൂസനും ഓൾഡ് ട്രാഫോഡിൽ എത്തിയിരുന്നു. മത്സരത്തിൽ റൊണാള്‍ഡോ ഗോള്‍ അടിച്ചപ്പോള്‍ നിറഞ്ഞുചിരിക്കുന്ന ഫെർഗൂസന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 2003ൽ സ്പോർട്ടിങ് ലിസ്ബണിൽ നിന്നും യുണൈറ്റഡിലേക്ക് റൊണാൾഡോയെ കൊണ്ടുവന്ന് അദ്ദേഹത്തെ ലോകമറിയുന്ന താരമായി വളർത്തി എടുത്തതിൽ ഫെർഗൂസന് വലിയ പങ്കാണുള്ളത്. അതുകൊണ്ട് തന്നെ റൊണാൾഡോ ഫെർഗൂസന് വലിയ ബഹുമാനമാണ് കൊടുക്കുന്നത്. യുണൈറ്റഡ് വിട്ട ശേഷവും റൊണാൾഡോ ഫെർഗൂസനുമായുള്ള ബന്ധം നിലനിർത്തിയിരുന്നു. ഒടുവിൽ ഈ ഊഷ്മള ഗുരു - ശിഷ്യ ബന്ധമാണ് റൊണാൾഡോയെ വീണ്ടും യുണൈറ്റഡ് ജേഴ്‌സിയിൽ കാണാനുള്ള ഭാഗ്യം ആരാധകർക്ക് ഒരുക്കിക്കൊടുത്തത്.

   രണ്ട് വര്‍ഷത്തെ കരാറിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തിരികെയെത്തുന്നത്. ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കാനുള്ള ഓപ്ഷനുമുണ്ട്.
   Published by:Naveen
   First published: