“എന്റെ സാന്നിധ്യവും നായകത്വവും എനിക്ക് ചുറ്റുമുള്ളവര്‍ ഇഷ്ടപ്പെടുന്നിടത്തോളം കാലം ഞാന്‍ ദേശിയ ടീമില്‍ നിന്ന് വിരമിക്കില്ല” ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.
Also Read-Lionel Messi | ‘അടുത്ത ലോകകപ്പില്‍ പങ്കെടുക്കുമെന്ന് തോന്നുന്നില്ല’; ലയണല്‍ മെസി
“ദേശിയ ടീമിനായി കളിക്കുക എന്നതാണ് കരിയറിലെ ഉന്നതി. എനിക്ക് കളിച്ചുകൊണ്ടിരിക്കണം. കുടുംബത്തേയും സുഹൃത്തുക്കളെയും സന്തോഷിപ്പിക്കണം” റൊണാൾഡോ പറയുന്നു. ഇതൊരു നീണ്ട യാത്രയായിരുന്നെന്നും ഇത് പെട്ടെന്ന് അവസാനിക്കില്ലെന്നും താരം വ്യക്തമാക്കി.
പോര്‍ച്ചുഗലിനായി 200 മത്സരങ്ങള്‍ എന്ന നേട്ടം മുന്‍പില്‍ നില്‍ക്കുമ്പോഴാണ് ദേശിയ ടീമില്‍ നിന്ന് വിരമിക്കില്ലെന്ന് താരം വ്യക്തമാക്കിയത്. യൂറോ 2024 യോഗ്യതാ മത്സരത്തില്‍ ഐസ്‌ലന്‍ഡിനെതിരെ പോര്‍ച്ചുഗല്‍ ഇറങ്ങുമ്പോള്‍ റൊണാൾഡോയുടെ ഇരുന്നൂറാമത്തെ മത്സരമാകും.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 20, 2023 8:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ദേശിയ ടീമില്‍ നിന്ന് ഇപ്പോള്‍ വിരമിക്കാന്‍ പദ്ധതിയില്ല'; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ