ഇപ്പോഴിതാ ആദ്യ മത്സരത്തില്‍ പിഎസ്ജി താരം ലയണല്‍ മെസ്സിയെയാണ് റൊണാള്‍ഡോ നേരിടുക. ഇതിനായി റൊണോൾഡോയെ നായകനാക്കി ഓൾ സ്റ്റാർ ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി. അൽ-നാസർ, അൽ-ഹിലാൽ എന്നീ ടീമിൽ നിന്നുള്ള താരങ്ങളെ ഉൾപ്പെടുത്തിയാണ് പ്ലയിങ് ഇലവനെ പ്രഖ്യാപിച്ചിരിക്കുന്നത്.
ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ലയണല്‍ മെസിയുടെ അര്‍ജന്റീനയ്ക്ക് എതിരേ ഗോള്‍ നേടിയ സലിം അല്‍ ഡൗസാരി, സൗദി പ്രതിരോധത്തില്‍ ഉണ്ടായിരുന്ന സൗദി അബ്ദുള്‍ഹമിദ് എന്നിവരും റിയാദ് ഓള്‍ സ്റ്റാര്‍ ഇലവനില്‍ ഉണ്ടാകും.
advertisement
ചരിത്രത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും തമ്മില്‍ ക്ലബ്, രാജ്യാന്തര വേദികളില്‍ ആയി ഇതുവരെ 36 മത്സരങ്ങള്‍ അരങ്ങേറി. അതില്‍ 16 തവണ ലയണല്‍ മെസിയും 11 മത്സരങ്ങളില്‍ ക്രിസ്റ്റ്യനോ റൊണാള്‍ഡോയും ജയിച്ചു. നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ്ബായ അല്‍-നസറുമായി റെക്കോര്‍ഡ് പ്രതിഫലം വാങ്ങി കരാറിലേര്‍പ്പെട്ടത്.
Also Read-ലോകകപ്പിന് ശേഷമുള്ള ആദ്യ കളിയിൽ ഗോളടിച്ച് മെസി; പി.എസ്.ജി 2-0ന് ആംഗേഴ്സിനെ വീഴ്ത്തി
റൊണാള്‍ഡോയുമായി രണ്ടര വര്‍ഷത്തെ കരാര്‍ ഒപ്പിട്ട അല്‍ നാസര്‍ ക്ലബ് താരത്തിന് നല്‍കുന്നത് 1770 കോടി രൂപയാണ് (200 മില്യണ്‍ ഡോളര്‍). പരസ്യവരുമാനം ഉള്‍പ്പടെയാണിത്. പുതിയ കരാര്‍ അനുസരിച്ച് റൊണാള്‍ഡോയ്ക്ക് ഒരു മാസം 16.67 മില്യന്‍ യൂറോ അഥവാ ഏകദേശം 147 കോടി രൂപയാണ് ലഭിക്കുന്നത്.