ആദ്യ 34ാം മിനുട്ടിൽ മെസി നായകൻ ലയണൽ മെസി പെനാൽറ്റിയിലൂടെയിലൂടെയാണ് അർജന്റീനയ്ക്ക് ലീഡ് നൽകുന്നത്. പിന്നാലെ, 39-ാം മിനിട്ടിൽ ജൂലിയൻ ആൽവാരസാണ് അർജന്‍റീനയുടെ ലീഡുയർത്തിയത്. 69-ാം മിനിട്ടിൽ ലയണൽ മെസിയുടെ ബുദ്ധിപരമായ അസിസ്റ്റിലൂടെ ജൂലിയൻ ആൽവാരസ് തന്റെ രണ്ടാമത്തെ ഗോളും നേടി.
ഈ ലോകകപ്പിൽ അർജന്റീനയുടെ ഓരോ വിജയത്തിലും മെസിയുടെ നിർണായക സാന്നിധ്യമുണ്ട്. ക്രൊയേഷ്യൻ ടീമിന്റെ പരിശീലകന് പോലും മെസിയെ പുകഴ്ത്താതിരിക്കാനായില്ല. മെസ്സിയെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ലെന്ന് പറഞ്ഞ സ്ലാറ്റ്കോ ഡാലിച്ച് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ എന്നാണ് മെസിയെ വിശേഷിപ്പിച്ചത്.
advertisement
Also Read- ക്രൊയേഷ്യയോട് പകരംവീട്ടി അർജന്റീന; 2018ലെ തോൽവിക്ക് കണക്ക് തീർത്തത് അതേ സ്കോറിൽ
ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ വളരെ അപകടകാരിയും മികച്ച കളിയും കാഴ്ച്ചവെച്ചു. നമ്മൾ കാണാൻ ആഗ്രഹിച്ച യഥാർത്ഥ മെസി ഇതാണെന്നും ഡാലിച്ച് പറഞ്ഞു.
ലോകകപ്പിൽ ക്രൊയേഷ്യൻ ടീമിന്റെ പ്രകടനത്തിൽ തൃപ്തനാണെന്നും ഡാലിച്ച് പറഞ്ഞു. സെമിയിൽ ക്രൊയേഷ്യ മികച്ച ഫോമിലായിരുന്നെങ്കിലും അർജന്റീനയെ മറികടക്കാൻ അത് പര്യാപ്തമായിരുന്നില്ല. രണ്ടാം പകുതിയിൽ ക്രൊയേഷ്യയുടെ സ്റ്റാർ പ്ലേയർ ലൂക്കാ മോഡ്രിച്ച് മൈതാനം വിട്ടപ്പോൾ ഗംഭീരമായ കരഘോഷമായിരുന്നു ഏറ്റുവാങ്ങിയത്.
റഷ്യയിൽ നടന്ന ലോകകപ്പിൽ ക്രൊയേഷ്യയെ ഫൈനൽ വരെ എത്തിച്ചതും ഖത്തറിൽ സെമി വരെ ടീമിനെ നയിച്ചതും മോഡ്രിച്ച് എന്ന 37 കാരനായിരുന്നു. ലോകഫുട്ബോളിലെ ഏറ്റവും മികച്ച ഒരു കൂട്ടം കളിക്കാരുടെ യാത്രയപ്പു കൂടിയാണ് ഖത്തറിൽ സാക്ഷിയാകുന്നത്.