ഖത്തര്‍ ലോകകപ്പ് സെമിയില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി പെനാല്‍റ്റി അനുവദിച്ചതിനെതിരെ ക്രൊയേഷ്യന്‍ നായകന് ലൂക്കാ മോഡ്രിച്ച്. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കെയായിരുന്നു താരത്തിന്റെ പ്രതികരണം. പരിശീലകന് സ്ലാറ്റ്കോ ഡാലിച്ചും സമാന പ്രതികരണം നടത്തിയിരുന്നു. ഇറ്റാലിയന്‍ റഫറിയായ ഡാനിയല്‍ ഒര്‍സാറ്റോയാണ് അര്‍ജന്റീന-ക്രൊയേഷ്യ ഒന്നാം സെമി ഫൈനല്‍ നിയന്ത്രിച്ചത്.
Also Read-ക്രൊയേഷ്യയോട് പകരംവീട്ടി അർജന്റീന; 2018ലെ തോൽവിക്ക് കണക്ക് തീർത്തത് അതേ സ്കോറിൽ
‘ആ പെനാല്‍റ്റി അനുവദിക്കാന്‍ പാടില്ലായിരുന്നു. അതുവരെ ഞങ്ങള്‍ നന്നായി കളിച്ചിരുന്നു. സാധാരണയായി ഞാന്‍ റഫറിമാരെ കുറിച്ച് സംസാരിക്കില്ല.എന്നാല്‍ ഇതിനെ കുറിച്ച് പ്രതികരിച്ചെ മതിയാകു. അദ്ദേഹമൊരു വളരെ മോശം റഫറിയാണ്. ഇന്നത്തെ കാര്യം മാത്രമല്ല പറയുന്നത്, അയാള്‍ നിയന്ത്രിച്ച മത്സരങ്ങളില്‍ ഞാന്‍ മുന്‍പും കളിച്ചിട്ടുണ്ട്. എനിക്ക് അയാളെ കുറിച്ച് നല്ല ഓര്‍മ്മകളൊന്നുമില്ല. അയാളൊരു ദുരന്തമാണ്. എങ്കിലും ഞാന്‍ അര്‍ജന്റീനയെ അഭിനന്ദിക്കുന്നു. അവരില്‍ നിന്ന് ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ ഫൈനല്‍ അര്‍ഹിക്കുന്ന ടീമാണ്. എന്നാല്‍ ആദ്യത്തെ പെനാല്‍റ്റി അത് ഞങ്ങളെ തകര്‍ത്തുകളഞ്ഞു’- മോഡ്രിച്ച് പറഞ്ഞു.
Also Read-‘ഞായറാഴ്ചത്തേത് അർജന്റീനയ്ക്ക് വേണ്ടി കളിക്കുന്ന അവസാന ലോകകപ്പ് മത്സരം’: മെസി
ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീന ലോകകപ്പ് ഫൈനലിലെത്തിയത്. ലയണല്‍ മെസ്സി പെനാല്‍റ്റിയിലൂടെയാണ് അര്‍ജന്റീന ലീഡ് നേടിയത് ജൂലിയന്‍ അല്‍വാരസാണ് മറ്റ് രണ്ട് ഗോളുകളും നേടിയത്. മെസ്സിയുടെ മനോഹരമായ അസിസ്റ്റിലൂടെ പിറന്ന മൂന്നാം ഗോള്‍ മത്സരത്തിന്റെ ഏറ്റവും മനോഹരമായ നിമിഷമായി മാറി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.