എന്നാല്‍ അവസാന നിമിഷം നേരിടേണ്ടി വന്ന തോല്‍വിയുടെ കാരണം താരങ്ങളാണെന്നാണ് പരിശീലകന്‍ ഡേവിഡ് ജെയിംസ് പറയുന്നത്. ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ സന്ദേഷ് ജിങ്കന്റെ പിഴവ് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നെന്നും ജെയിംസ് പറയുന്നു.
'സമനിലതെറ്റി ബ്ലാസ്റ്റേഴ്‌സ്'; നോര്‍ത്ത് ഈസ്റ്റിനോട് പരാജയപ്പെട്ടത് ഇഞ്ചുറി ടൈമില്‍
'ടാക്കിള്‍ ചെയ്യാനുള്ള ജിങ്കന്റെ തീരുമാനം ആണ് തെറ്റിയത്. കളി ഇങ്ങനെ നില്‍ക്കുമ്പോള്‍ ഇത്തരം എളുപ്പമുള്ള അവസരങ്ങള്‍ ഗോളടിക്കാന്‍ ഒരുക്കി കൊടുക്കുന്നത് ശരിയല്ല' ജെയിംസ് പറഞ്ഞു. നോര്‍ത്ത് ഈസ്റ്റ് താരം ചലഞ്ച് കാത്ത് നില്‍ക്കുകയായിരുന്നു അത് തിരിച്ചറിയാതെ ജിങ്കന്‍ അങ്ങനെ ഒരു ടാക്കിളിന് പോകരുതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
'വിശ്വസിക്കാമോ'; ഇവിടെ പരിശീലനം കാണാനെത്തിയത് അരലക്ഷംപേര്‍
മത്സരത്തിന് അനുവദിച്ച എക്‌സ്ട്രാ ടൈമായ ആറ് മിനിറ്റിലായിരുന്നു എതിരാളികള്‍ രണ്ട് ഗോളുകളും നേടിയത്. ജിങ്കന്റെ പിഴവില്‍ നിന്ന് ലഭിച്ച പെനാല്‍റ്റി ഓഗ്ബച്ച ഗോളാക്കുകയായിരുന്നു. തൊട്ട് പിന്നാലെ മാസിയയും മഞ്ഞപ്പടയുടെ വലകുലുക്കി. മത്സരത്തിന്റെ എഴുപത്തി മൂന്നാം മിനിറ്റില്‍ മറ്റേജ് പോപ്ലാറ്റ്‌നിക്കായിരുന്നു കേരളത്തിന്റെ ഏക ഗോള്‍ നേടിയത്.

