നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'സമനിലതെറ്റി ബ്ലാസ്റ്റേഴ്‌സ്'; നോര്‍ത്ത് ഈസ്റ്റിനോട് പരാജയപ്പെട്ടത് ഇഞ്ചുറി ടൈമില്‍

  'സമനിലതെറ്റി ബ്ലാസ്റ്റേഴ്‌സ്'; നോര്‍ത്ത് ഈസ്റ്റിനോട് പരാജയപ്പെട്ടത് ഇഞ്ചുറി ടൈമില്‍

  • Last Updated :
  • Share this:
   ഗുവാഹാട്ടി: സീസണിലെ മൂന്നാം ഘട്ടത്തിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ തോല്‍വിയുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഒരു ഗോളിന് മുന്നിട്ട് നിന്നശേഷം ഇഞ്ചുറി ടൈമില്‍ വഴങ്ങിയ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്. 73 ാം മിനിറ്റില്‍ മറ്റേജ് പോപ്ലാറ്റ്നിക്ക് കേരളത്തെ മുന്നിലെത്തിച്ചെങ്കിലും ഓഗ്ബച്ചയും മാസിയയും നോര്‍ത്ത് ഈസ്റ്റിനായി വലകുലുക്കുകയായിരുന്നു.

   പെനാല്‍റ്റിയിലൂടെയായിരുന്നു ഓഗ്ബച്ച വലകുലുക്കിയതെങ്കില്‍ കേരളാ താരങ്ങളെ കാഴ്ച്ചക്കാരാക്കിയായിരൂന്നു മാസിയയുടെ മനോഹര ഗോള്‍. ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ച കോര്‍ണര്‍ കിക്കിന് തലവെച്ചായിരുന്നു പോപ്ലാറ്റ്‌നിക്ക് കേരളത്തിന്റെ ഏക ഗോള്‍ നേടിയത്.

   മെല്‍ബണ്‍ ടി20; മത്സരം മഴ കൊണ്ടുപോയി

   മത്സരത്തില്‍ 61 ശതമാനവും പന്ത് കൈയ്യില്‍ വെച്ചതും ആതിഥേയരായ നോര്‍ത്ത് ഈസ്റ്റ് തന്നെയായിരുന്നു. 12 കോര്‍ണറുകള്‍ എതിരാളികള്‍ നേടിയപ്പോള്‍ വെറും നാലെണ്ണമാണ് കേരളത്തിന് ലഭിച്ചത്. നിരവധി അവസരങ്ങളായിരുന്നു മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് പാഴാക്കിയത്. ആദ്യപകുതിയില്‍ ലെന്‍ ഡുംഗല്‍ മൂന്ന് ഗോളവസരങ്ങള്‍ പാഴാക്കിയിരുന്നു.   First published:
   )}