'വിശ്വസിക്കാമോ'; ഇവിടെ പരിശീലനം കാണാനെത്തിയത് അരലക്ഷംപേര്‍
Last Updated:
ബ്യൂണസ് ഐറീസ്: ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള കായിക ഇനം ഫുട്‌ബോളാണ്. ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ അരലക്ഷത്തിലധികം പേര്‍ സ്റ്റേഡിയത്തിലെത്തുന്നത് പുതിയ കാഴ്ചയുമല്ല. എന്നാല്‍ ടീമിന്റെ പരിശീലനം കാണാന്‍ ഇത്രയുമധികം ആളുകള്‍ എത്തുക എന്നത് ഫുട്‌ബോള്‍ ലോകത്തെ അപൂര്‍വ്വ നിമിഷങ്ങളില്‍ ഒന്നാകും. അര്‍ജന്റീനയിലെ സൂപ്പര്‍ ക്ലബ്ബുകളിലൊന്നായ ബൊക്കാ ജൂനിയേഴ്‌സിന്റെ പരിശീലനം കാണാന്‍ എത്തിയ ആരാധക കൂട്ടമാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് വാര്‍ത്തകളില്‍ നിറയുന്നത്.
അര്‍ജന്റീനയിലെ മറ്റൊരു പ്രധാന ക്ലബ്ലായ റിവര്‍ പ്ലേറ്റിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള ബൊക്കാ ജൂനിയേഴ്‌സിന്റെ പരിശീലത്തിനം കാണാനാണ് ഇത്രയധികം ആരാധകര്‍ ഗ്യാലറിയിലെത്തിയത്. അര്‍ജന്റീനയിലെ പ്രധാന ഫുട്‌ബോള്‍ പോരാട്ടമാണ് റിവര്‍ പ്ലേറ്റ് - ബൊക്ക ജൂനിയേഴ്സ് മത്സരം.
പരിശീലനത്തിന് താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങിയപ്പോഴേക്കും ആരാധകര്‍ ആര്‍പ്പുവിളികളുമായി മൈതാനം കൈയ്യടക്കിയതോടെ രംഗം നിയന്ത്രിക്കാന്‍ പൊലീസും അധികൃതരും പാട് പെടുകയായിരുന്നു. സ്തിഗതികള്‍ നിയന്ത്രണ വിധേയമല്ലെന്ന് മനസിലാക്കിയ പൊലീസ് ഒരു ഘട്ടം കഴിഞ്ഞതോടെ പ്രവേശനം നിയന്ത്രിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ക്ലബ്ബ് തന്നെ സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.
advertisement
കോപ്പാ ലിബര്‍റ്റഡോര്‍സിന്റെ രണ്ടാം പാദ ഫൈനലിലാണ് റിവര്‍ പ്ലേറ്റും - ബൊക്ക ജൂനിയേഴ്സും ഏറ്റമുട്ടുന്നത്. ലാ ബൊമ്പനേരയില്‍ നടന്ന ആദ്യ പാദ മത്സരം 2-2ന് സമനിലയില്‍ പിരിയുകയായിരുന്നു അതോടെ ഇന്ന നടക്കുന്ന മത്സരം നിര്‍ണ്ണായകവുമായി. മൈതാനത്തെത്തിയ താരങ്ങള്‍ മൈതാനത്തിറങ്ങി താരങ്ങളെ ആശ്ലേഷിക്കുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 24, 2018 6:23 PM IST