ഇതോടെയാണ് അടുത്ത സീസണില്‍ ഹൈദരാബാദിന്റെ ഓറഞ്ച് കുപ്പായത്തില്‍ വാർണർ ഉണ്ടാകില്ല എന്ന അഭ്യൂഹങ്ങൾ ഉയരാൻ തുടങ്ങിയത്. ഇതിന് ആക്കം കൂട്ടിക്കൊണ്ട് അടുത്തിടെ താരം ഹൈദരാബാദ് ആരാധകർക്ക് നന്ദി സൂചിപ്പിച്ചു കൊണ്ട് ഒരു പോസ്റ്റ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതോടെയാണ് അടുത്ത സീസണിൽ നടക്കാൻ പോകുന്ന മെഗാ താരലേലത്തിലൂടെ വാർണർ മറ്റൊരു ടീമിലേക്ക് ചേക്കേറിയേക്കും എന്നത് ആരാധകർ ഉറപ്പിച്ചത്. അങ്ങനെയിരിക്കെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സായിരിക്കുമോ (Chennai Super Kings) വാര്‍ണറുടെ അടുത്ത തട്ടകമെന്ന സംശയം ഉയർന്നിരിക്കുന്നത്. വാർണർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇതിനു വഴിയൊരുക്കിയത്.
advertisement
ചെന്നൈ സൂപ്പർ കിങ്‌സ് ജേഴ്സിയിൽ വാര്‍ണറും മകളും
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ജഴ്‌സിയിൽ തന്റെ മകൾക്കൊപ്പമുള്ള ചിത്രമായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ വാര്‍ണര്‍ പങ്കുവച്ചത്. മകളെ അദ്ദേഹം തോളിലേറ്റി നില്‍ക്കുന്നതായിരുന്നു ചിത്രം. ഇതു യഥാര്‍ഥ ഫോട്ടോയായിരുന്നില്ല, മറിച്ച് വരച്ച ചിത്രമായിരുന്നു. ഒരു ആരാധകന്‍ അയച്ചുകൊടുത്ത ചിത്രം അദ്ദേഹം ആരാധകരുമായി പങ്കുവയ്ക്കുകയായിരുന്നു.
ഐപിഎൽ ഫൈനൽ നടക്കുന്ന ഇന്നത്തെ രാത്രിയിൽ ആരാവും വിജയിക്കുകയെന്നറിയില്ല, പക്ഷെ ഈ ഫോട്ടോ പോസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട ആരാധകനോടു തനിക്കു മറുത്തൊന്നും പറയാന്‍ കഴിഞ്ഞില്ലന്ന കുറിപ്പോടെയായിരുന്നു വാര്‍ണര്‍ ചിത്രം പങ്കുവച്ചത്. എന്നാല്‍ കുറച്ചു സമയത്തിനകം അദേഹം ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
എന്നാൽ ഈ വിഷയം ആരാധകർ അപ്പോഴേക്കും ഏറ്റെടുത്തിരുന്നു. താരത്തിന്റെ ഈ കൂടുമാറ്റം ആരാധകർ വലിയ ചർച്ചയാക്കിയതോടെ വാർണർ തന്നെ ഇതിന് സ്ഥിരീകരണവുമായി രംഗത്തെത്തി. ആരാധകൻ വരച്ചുകൊടുത്ത ചിത്രം വാർണറും മകളും ഹൈദരാബാദിന്റെ ജേഴ്സി അണിഞ്ഞുകൊണ്ട് നിൽക്കുന്ന ചിത്രത്തിൽ നിന്നും പ്രചോദനമുൾക്കുണ്ടാള്ളതാണെന്നും, ഇതാണ് യഥാർത്ഥ ചിത്രമെന്നും പറഞ്ഞാണ് വാർണർ രംഗത്തെത്തിയത്.
2014ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിൽ നിന്നും 5.5 കോടി രൂപയ്ക്കാണ് വാര്‍ണര്‍ ഹൈദരാബാദില്‍ എത്തിയത്. ടീമിലെത്തി അടുത്ത കൊല്ലം 2015ല്‍ ഹൈദരാബാദിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത താരം 2016ല്‍ ടീമിനെ അവരുടെ ആദ്യ ഐപിഎൽ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്‌മാന്‍മാരില്‍ ഒരാളായ വാര്‍ണര്‍ മൂന്ന് തവണ ഓറഞ്ച് ക്യാപ്പ് നേടിയിട്ടുണ്ട്. തുടര്‍ച്ചയായി ഏഴ് ഐപിഎല്‍ സീസണുകളില്‍ 400ലധികം റണ്‍സ് നേടിയ ബാറ്റ്സ്‌മാന്‍ കുടിയാണ്. ഐപിഎല്‍ കരിയറില്‍ 150 മത്സരങ്ങളില്‍ നാല് സെഞ്ചുറിയും 50 അര്ധസെഞ്ചുറികളും സഹിതം 5449 റണ്‍സ് ഈ ഓസീസ് താരത്തിന്റെ അക്കൗണ്ടിലുണ്ട്.
Also read- സൺറൈസേഴ്‌സും വാർണറും പിരിയുന്നു; ടീം വിടുകയാണെന്ന സൂചനകൾ നൽകി താരം
സൺറൈസേഴ്‌സിൽ ചേർന്നതിന് ശേഷം പിന്നീടുള്ള എല്ലാ ഐപിഎൽ സീസണുകളിലും 500 ന് മേലെ സ്കോർ ചെയ്ത വാർണർക്ക് പക്ഷെ ഈ സീസണിൽ ആ മികവ് തുടരാൻ കഴിഞ്ഞില്ല. വാർണർ നിറം മങ്ങിയതോടെ ഹൈദരാബാദും പുറകോട്ട് പോവുകയായിരുന്നു. സീസണിൽ കേവലം മൂന്ന് ജയം മാത്രം നേടിയ ടീം പ്ലേഓഫ് യോഗ്യതാ പോരാട്ടത്തിൽ നിന്നും ആദ്യമേ പുറത്തായിരുന്നു.