TRENDING:

MI vs DC, IPL 2024 : ഡൽഹി ക്യാപിറ്റല്‍സിന് 10 റൺസ് വിജയം; മുംബൈക്ക് വീണ്ടും തോല്‍വി

Last Updated:

മുംബൈയ്ക്കായി തിലക് വർമ അർധ സെഞ്ചറി നേടി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: മുംബൈ ഇന്ത്യന്‍സിനെ പത്തു റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. ഇതോടെ സീസണിലെ ആറാം തോൽവി ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസ്. നിശ്ചിത ഓവറിൽ 257 റൺസ് നേടി കളിക്കളം വിട്ട ഡല്‍ഹിയെ പിന്തുടർന്ന മുംബൈയ്ക്ക് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 247 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.മുംബൈയ്ക്കായി തിലക് വർമ അർധ സെഞ്ചറി നേടി. 32 പന്തുകൾ നേരിട്ട താരം 63 റൺസെടുത്തു പുറത്തായി.
advertisement

ഓപ്പണിങ് ബാറ്ററായ ജാക്ക് ഫ്രേസര്‍ മഗുര്‍ക്കിന്റെ തകര്‍പ്പന്‍ തുടക്കമാണ് ഡല്‍ഹി സ്‌കോര്‍ ഉയര്‍ത്തിയത്. 27 പന്തുകളില്‍ ആറ് സിക്‌സും 11 ബൗണ്ടറിയും ഉള്‍പ്പെടെ 84 റണ്‍സാണ് മഗുര്‍ക്ക് നേടിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ട്രിസ്റ്റന്‍ സ്റ്റബ്‌സ് 25 പന്തില്‍ 48 റണ്‍സ് നേടി. മൂന്നുവീതം വിക്കറ്റുകള്‍ നേടിയ റാസിഖ് സലാമും മുകേഷ് കുമാറും ഡല്‍ഹിയുടെ ജയത്തില്‍ വലിയ പങ്കുവഹിച്ചു.

മറുപടി ബാറ്റിങ്ങിനു ഇറങ്ങിയ മുംബൈ 35 റൺസ് നേടിയപ്പോഴാണ് ആദ്യ വിക്കറ്റ് പോയത്.ബൗണ്ടറികൾ കണ്ടെത്തിയെങ്കിലും ഇഷാൻ കിഷനും (20), സൂര്യകുമാര്‍ യാദവിനും (26) അധിക നേരം ക്രീസിൽ തുടരാനായില്ല. ഒന്‍പത് ഓവറിലാണ് മുംബൈ നൂറു കടന്നത്. മധ്യനിരയിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ നന്നായി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ അതുമതിയായിരുന്നില്ല.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
MI vs DC, IPL 2024 : ഡൽഹി ക്യാപിറ്റല്‍സിന് 10 റൺസ് വിജയം; മുംബൈക്ക് വീണ്ടും തോല്‍വി
Open in App
Home
Video
Impact Shorts
Web Stories