ഫ്‌ലാറ്റ് നല്‍കാമെന്ന് ഉറപ്പ് നല്‍കി രുദ്ര ബില്‍ഡ്‌വെല്‍ റിയാലിറ്റി നിരവധി പേരില്‍ നിന്ന് പണം തട്ടിയെന്നായിരുന്നു പരാതി. ഗംഭീറാണ് ബ്രാന്‍ഡ് അംബാസിഡറെന്ന് അറിഞ്ഞാണ് തങ്ങള്‍ രുദ്ര ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയതെന്നായിരുന്നു പരാതിക്കാര്‍ കോടതിയില്‍ പറഞ്ഞത്. ഇന്ദിരാപുരത്ത് ഫ്‌ലാറ്റുകള്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു കമ്പനി നിക്ഷേപകരില്‍ നിന്ന് പണം സ്വീകരിച്ചത്. എന്നാല്‍ ഫ്‌ലാറ്റുകളൊന്നും നിര്‍മ്മിച്ച് നല്‍കിയിരുന്നില്ല.
Also Read: മാഞ്ചസ്റ്ററില്‍ മൗറിഞ്ഞോയ്ക്ക് പകരക്കാരനെത്തി
നേരത്തെ താന്‍ വെറുമൊരും അംബാസിഡര്‍ മാത്രമാണെന്നും നിക്ഷേപകരെ വഞ്ചിച്ചിട്ടില്ലെന്നും വാദിച്ച ഗംഭീര്‍ തന്നെ പരാതിയില്‍ നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജി കോടതിയില്‍ നല്‍കിയിരുന്നു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. ഗംഭീറിനെതിരെ ജാമ്യം ലഭിക്കാവുന്ന വാറണ്ടാണ് സകേത് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
advertisement
Dont Miss: 'എന്തുകൊണ്ട് എന്നെ തഴയുന്നു'; ലേലത്തിനെതിരെ സൂപ്പര്‍ താരം
ഹര്‍ജി തളളിയതിന് ശേഷം ഗംഭീര്‍ കോടതിയില്‍ ഹാജരാവാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് കോടതി വാറണ്ട്. ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളില്‍ പങ്കാളിയായ ഗംഭീര്‍ ഈ അടുത്താണ് ക്രിക്കറ്റിനോട് വിട പറഞ്ഞത്. വിടവാങ്ങല്‍ മത്സരത്തില്‍ ഡല്‍ഹിക്കായി സെഞ്ച്വറിയും താരം നേടിയിരുന്നു.