മാഞ്ചസ്റ്ററില്‍ മൗറിഞ്ഞോയ്ക്ക് പകരക്കാരനെത്തി

Last Updated:
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലക സ്ഥാനത്ത് നിന്നും പുറത്താക്കിയ ഹോസെ മൗറിഞ്ഞോയ്ക്ക് പകരക്കാരനായി മാഞ്ചസ്റ്ററിന്റെ മുന്‍താരം ഒലെ സോള്‍ഷേറിനെ നിയമിച്ചു. താല്‍കാലിക പരിശീലകനായാണ് നിയമനം. ക്ലബ്ല് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് സോഷേറിന്റെ നിയമനം പ്രഖ്യാപിച്ചത്. ഞായറാഴ്ച കാര്‍ഡിഫ് സിറ്റിക്കെതിരെയുള്ള ലീഗ് മത്സരമാകും മാഞ്ചസ്റ്റര്‍ പരിശീലകന്റെ അരങ്ങേറ്റ മത്സരം.
2014 ല്‍ കാര്‍ഡിഫ് സിറ്റിയുടെ പരിശീലകനായിരുന്നു സോഷേര്‍. 1999 ല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബയറണ്‍ മ്യൂണിക്കിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയഗോള്‍ നേടിയത് സോള്‍ഷേറായിുരുന്നു. നിലവില്‍ നോര്‍വീജിയന്‍ ക്ലബ്ബായ മോള്‍ഡിന്റെ പരിശീലകനായിരുന്നു ഇദ്ദേഹം.
Also Read:  'എന്തുകൊണ്ട് എന്നെ തഴയുന്നു'; ലേലത്തിനെതിരെ സൂപ്പര്‍ താരം
മൗറീന്യോയ്ക്കു പകരം ടോട്ടനം പരിശീലകന്‍ മൗറീഷ്യോ പോച്ചെറ്റിനോ, റയല്‍ മഡ്രിഡ് മുന്‍ പരിശീലകന്‍ സിനദിന്‍ സിദാന്‍, ചെല്‍സി മുന്‍ പരിശീലകന്‍ അന്റോണിയോ കോണ്ടെ തുടങ്ങിയവരുടെ പേരുകളായിരുന്നു മാഞ്ചസ്റ്ററിലേക്ക് ഉര്‍ന്നുകേട്ടിരുന്നത്. എന്നാല്‍ ടീമിനെ തല്‍ക്കാലത്തേക്ക് സോള്‍ഷേറിനെ ഏല്‍പ്പിക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
advertisement
Also Read: ഉടന്‍ കാണാമെന്ന് രോഹിതിനോട് യുവി; സന്തോഷം പങ്കുവെച്ചുള്ള ട്വീറ്റ് വൈറലാകുന്നു
ക്ലബ്ബിന്റെ മോശം പ്രകടനത്തെ തുടര്‍ന്നായിരുന്നു മൂന്നു വര്‍ഷമായി ടീമിനൊപ്പമുള്ള മൗറിഞ്ഞോയെ നീക്കിയത്. 18 മത്സരങ്ങള്‍ കഴിഞ്ഞപ്പോഴും ആദ്യ അഞ്ചില്‍ പോലും എത്താന്‍ യുണൈറ്റഡിന് കഴിഞ്ഞിട്ടില്ല. താരങ്ങളുമായുള്ള പ്രശ്‌നങ്ങളും മൗറിഞ്ഞോയെ നീക്കുന്നതിന് കാരണമായി.
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
മാഞ്ചസ്റ്ററില്‍ മൗറിഞ്ഞോയ്ക്ക് പകരക്കാരനെത്തി
Next Article
advertisement
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
  • കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടിയ 50 വിദ്യാർത്ഥികൾക്ക് വീട് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് നൽകും എന്ന് അറിയിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും.

View All
advertisement