ഇന്ന് നടന്ന ദേവ്ധര്‍ ട്രോഫി ഫൈനലിലാണ് ധോണിയുടെ ഹെലികോപ്ടര്‍ ഷോട്ടിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഒരു സിക്‌സ് പറന്നത്. ഇന്ത്യ സി ടീം താരം സൂര്യകുമാര്‍ യാദവിന്റെ ബാറ്റില്‍ നിന്നായിരുന്നു വെടിക്കെട്ട് പ്രകടനം പിറന്നത്. മത്സരത്തില്‍ സി ടീം നായകന്‍ അജിങ്ക്യാ രഹാനെയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ടീം ചാമ്പ്യന്മാരാവുകയും ചെയ്തു. ഇന്ത്യ സി യെയാണ് രഹാനെയും സംഘവും തകര്‍ത്ത് വിട്ടത്.
'സൂപ്പര്‍മാനായി ഹിറ്റ്മാന്‍'; സ്ലിപ്പില്‍ അത്ഭുത ക്യാച്ചുമായി രോഹിത്; വീഡിയോ
29 റണ്‍സിനായിരുന്നു സി ടീമിന്റെ ജയം. 156 പന്തുകളില്‍ നിന്ന് 144 റണ്‍സായിരുന്നു രഹാനെ മത്സരത്തില്‍ സ്വന്തമാക്കിയത്. ഇഷാന്‍ കിഷന്‍ 87 പന്തുകളില്‍ നിന്ന് 114 റണ്‍സും നേടി ഇരുവരുടെയും പ്രകടനത്തിന്റെ പിന്‍ബലത്തില്‍ 50 ഓവറില്‍ 352 റണ്‍സാണ് സി ടീം നേടിയത്.
'മിന്നല്‍ ധോണി'; കണ്ണടച്ച് തുറക്കും വേഗത്തില്‍ സ്റ്റംപിങ്ങുമായി ധോണി
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബി ടീം ശ്രേയസ്സ അയ്യരുടെ വെടിക്കെട്ട് പ്രകടനത്തിന്റെ പിന്‍ബലത്തില്‍ പൊരുതി നോക്കിയെങ്കിലും 323 ല്‍ മത്സരം അവസാനിപ്പിക്കുകയായിരുന്നു. അയ്യര്‍ 114 ബോളുകളില്‍ നിന്ന് 148 റണ്‍സാണ് നേടിയത്.