'സൂപ്പര്‍മാനായി ഹിറ്റ്മാന്‍'; സ്ലിപ്പില്‍ അത്ഭുത ക്യാച്ചുമായി രോഹിത്; വീഡിയോ
Last Updated:
പൂണെ: ഇന്ത്യ വിന്‍ഡീസ് മൂന്നാം ഏകദിനത്തിന്റെ ആദ്യ ഇന്നിങ്ങ്‌സില്‍ മികച്ച ഫീല്‍ഡിങ്ങ് പ്രകടനമായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ പുറത്തെടുത്തത്. സീനിയര്‍ താരം എംഎസ് ധോണി മികച്ച ക്യാച്ചും സ്റ്റംപിങ്ങുമായി കളംനിറഞ്ഞപ്പോള്‍ സ്ലിപ്പില്‍ രോഹിത് ശര്‍മ്മയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
മത്സരത്തില്‍ വിന്‍ഡീസ് താരം പവലിനെ പുറത്താക്കാന്‍ രോഹിത് ശര്‍മയെടുത്ത ക്യാച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കുല്‍ദീപ് യാദവ് എറിഞ്ഞ ഇന്നിങ്ങ്‌സിലെ 24 ാം ഓവറിലാണ് സംഭവം. പവലിന്റെ ബാറ്റിലുരസിയ പന്ത് കീപ്പര്‍ ധോണിയുടെയും സ്ലിപ്പിലുണ്ടായിരുന്ന രോഹിത്തിന്റെയും ഇടയിലേക്കാണ് വന്നത്. ഫുള്‍ ലെങ്ത് ഡൈവ് ചെയ്ത താരം മികച്ച ക്യാച്ചിലൂടെ പവലിനെ പുറത്താക്കുകയും ചെയ്തു.
Catch it like Rohit https://t.co/PHKrE4MtC8 #BCCI
— Lijin Kadukkaram (@KadukkaramLijin) October 27, 2018
advertisement
അതേസമയം വിന്‍ഡീസിന്റെ 284 റണ്‍സ് പിന്തുടരുന്ന ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ രോഹിതിനെ നഷ്ടമായി. ഒമ്പത് പന്തില്‍ എട്ട് റണ്‍സെടുത്ത രോഹിത്തിനെ വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡറാണ് വീഴ്ത്തിയത്.
നേരത്തെ ഷായി ഹോപ്പിന്റെ അര്‍ദ്ധ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സാണ് അടിച്ച് കൂട്ടിയത്. 113 പന്തില്‍ 95 റണ്‍സാണ് ഹോപ്പ് എടുത്തത്. ഷിമ്രോണ്‍ ഹെറ്റ്‌മെര്‍ 37 റണ്‍സും ഹോള്‍ഡര്‍ 32 റണ്‍സും എടുത്തപ്പോള്‍ അവസാന നിമിഷം ആഞ്ഞടിച്ച നഴ്‌സാണ് വിന്‍ഡീസിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.
advertisement
22 പന്തുകളില്‍ നിന്ന് 40 റണ്‍സാണ് നഴ്‌സ് അടിച്ചെടുത്തത്. 19 പന്തുകളില്‍ നിന്ന് 15 റണ്‍സുമായി കെമര്‍ റോച്ച് പുറത്താകാതെ നിന്നു.ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ ജസ്പ്രീത് ബൂംറയാണ് ഇന്ത്യന്‍ പേസാക്രമണം നയിച്ചത്. 10 ഓവറില്‍ 35 റണ്‍സ് വിട്ടുകൊടുത്ത് 4 വിക്കറ്റുകളാണ് വീഴ്ത്തിയത്. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഭൂവനേശ്വര്‍ കുമാറും ഖലീല്‍ അഹമ്മദും ചാഹലും ഓരോ വിക്കറ്റുകള്‍ നേടി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 27, 2018 6:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'സൂപ്പര്‍മാനായി ഹിറ്റ്മാന്‍'; സ്ലിപ്പില്‍ അത്ഭുത ക്യാച്ചുമായി രോഹിത്; വീഡിയോ