യുഎഇയിൽ നടക്കാനിരിക്കുന്ന ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കുന്ന ധോണിയുടെ വിരമിക്കൽ പ്രഖ്യാപനം ആരാധകരെ മാത്രമല്ല, ക്രിക്കറ്റ് ലോകത്തെയാകെ ഞെട്ടിപ്പിച്ചു. ഒരു വീഡിയോ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ധോണി തന്റെ തീരുമാനം പ്രഖ്യാപിച്ചത്.
ആ ഇൻസ്റ്റാഗ്രാം പോസ്റ്റിനൊപ്പം "എക്കാലവും നിങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി. ഇന്നു രാത്രി 7.29 മണിമുതൽ എന്നെ വിരമിച്ചയാളായി കണക്കാക്കൂ."
ധോണി നിലവിൽ ചെന്നൈ സൂപ്പർ കിംഗ്സ് സ്ക്വാഡിനൊപ്പം ചെന്നൈയിലാണ്, അവർ യുഎഇയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പരിശീലന ക്യാമ്പിന്റെ ഭാഗമാകാൻ ചെന്നൈയിലെത്തിയ ധോണി അപ്രതീക്ഷിതമായാണ് വിരിക്കൽ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
You may also like:ചെളിയിൽ ഇരുന്നും ശംഖ് ഊതിയും കൊറോണ പ്രതിരോധിക്കാം; വിചിത്ര നിര്‍ദേശവുമായി ബിജെപി എംപി [NEWS]രഹസ്യബന്ധം കണ്ടുപിടിച്ച ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍; ഭാര്യയടക്കം മൂന്നുപേര്‍ അറസ്റ്റില്‍; കാമുകൻ ഒളിവിൽ [NEWS] ഈ ഇന്ത്യാ- പാക് പ്രണയകഥയ്ക്ക് 34 വയസ്സ്; പഴകുംതോറും ബന്ധം കൂടുതൽ കരുത്താർജിക്കുന്നുവെന്ന് ദമ്പതികൾ [NEWS]
ഓൾഡ് ട്രാഫോർഡിൽ 2019 ലെ ലോകകപ്പിന്റെ സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെ തോറ്റ മത്സരത്തിലാണ് ധോണി അവസാനമായി ഇന്ത്യ ജേഴ്സി അണിഞ്ഞത്.