1986ലെ ആദ്യ ക്യൂബാ സന്ദര്‍ശനത്തില്‍ തന്നെ കാസ്‌ട്രോയുടെ ആശയങ്ങളില്‍ ആകൃഷ്ടനായ മറഡോണ പിന്നീട് നിരവധി തവണ ക്യൂബ സന്ദര്‍ശിച്ചു. സ്വന്തം ചിത്രങ്ങൾ പതിച്ച ടീ ഷർട്ടുകളുമായിട്ടായിരുന്നു കാസ്ട്രോയെ കാണാൻ അദ്ദേഹം എത്തിയിരുന്നത്. ക്യൂബൻ ദേശീയ ചാനലിന് വേണ്ടി കാസ്ട്രോയുമായി മറഡോണ നടത്തിയ അഭിമുഖം വിപ്ലവ ആശയങ്ങൾ നെഞ്ചിലേറ്റുന്ന കേരളത്തിലെ കമ്യൂണിസ്റ്റുകളെ പോലും ആവേശത്തിലാക്കിയിരുന്നു.
You may also like:'ദൈവത്തിന്‍റെ കൈ'യിൽ വിരിഞ്ഞ ഫുട്ബാളിലെ സ്വതന്ത്ര റിപ്പബ്ളിക്
advertisement
ഹ്യൂഗോ ഷാവെസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ബൊളിവേറിയന്‍ വിപ്ലവത്തെ പിന്തുണച്ച മറഡോണ നിരവധി വെനസ്വേലയിലും സന്ദർശനം നടത്തി. ഷാവേസിന്റെ മരണത്തിൽ ഏറെ വേദനയോടെ മറഡോണ പറഞ്ഞ വാക്കുകൾ ഇങ്ങനെ,
"ഹ്യൂഗോ ഷാവേസിന്റെ വിയോഗത്തോടെ എനിക്ക് നഷ്ടമായത് നല്ല സുഹൃത്തിനെയാണ്. മഹത്തായ രാഷ്ട്രീയ കാഴ്ച്ചപ്പാടാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ലാറ്റിന്‍ അമേരിക്കയുടെ ചിന്താരീതി തന്നെ മാറ്റി മറിച്ച ഷാവേസ്, അമേരിക്കയുടെ മുന്നിൽ മുട്ടുമടക്കാതെ സ്വന്തം കാലിൽ നിൽക്കാമെന്ന് ലോകത്തിന് കാണിച്ചു തന്നു".
You may also like:മറഡോണയുടെ പേരിൽ കണ്ണൂരിൽ ഒരു ഹോട്ടൽ മുറി
"ഒരിക്കലും കീഴടങ്ങരുത്. ഫുട്‌ബോളില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍ക്കുന്നത് ഒരു പ്രശ്‌നമേയല്ല. പക്ഷെ, കീഴടങ്ങരുത്. നിങ്ങള്‍ ഒരിക്കലും കീഴടങ്ങിയിട്ടുമില്ല."
നവലിബറൽ നയങ്ങൾക്കെതിരായ പോരാട്ടങ്ങൾക്ക് എന്നും പിന്തുണ നൽകിയ കാൽപന്തുകളിയിലെ ദൈവം ബൊളീവിയൻ പ്രസിഡന്റായ ആദ്യ റെഡ് ഇന്ത്യൻ വംശജൻ ഇവോ മോറല്‍സിനെയും ബ്രസീലിയന്‍ ഇടതുപക്ഷ പ്രസിഡന്റായിരുന്ന ലുല ഡ സില്‍വയെയും സന്ദര്‍ശിച്ചു പിന്തുണ പ്രഖ്യാപിച്ചു.
ഫലസ്തീൻ പ്രശ്നത്തിൽ ഫലസ്തീനിലെ ജനങ്ങൾക്കൊപ്പം നിന്ന് അദ്ദേഹം ഉറക്കെ പറഞ്ഞു, "ഹൃദയം കൊണ്ട് ഞാനൊരു ഫലസ്തീനിയാണ്. ഞാനവരെ ബഹുമാനിക്കുകയും അവർക്കൊപ്പം നിൽക്കുകയും ചെയ്യുന്നു. ഫലസ്തീൻ ജനതയെ പിന്തുണക്കുന്നു എന്ന് പറയാൻ എനിക്ക് ഭയമില്ല"
പരന്നു കിടക്കുന്ന ഫുട്ബോൾ മൈതാനത്തിലേക്ക് ലോകത്തിലെ പല ജാതി മനുഷ്യരെ ഒരേ മനസ്സോടെ ഒന്നിപ്പിച്ച 'ദൈവം' പറഞ്ഞുവെച്ചത് അതിരുകൾ വേർതിരിക്കാത്ത മാനവികതയെ കുറിച്ചായിരുന്നു. ഒടുവിൽ കൈവീശി ഗ്യാലറയിലേക്ക് മടങ്ങുന്ന ലാഘവത്തോടെ ഒരു ഇതിഹാസം യാത്ര പറഞ്ഞു പോയി.
Diego Maradona, presente!