നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Diego Maradona Passes Away| 'ദൈവത്തിന്‍റെ കൈ'യിൽ വിരിഞ്ഞ ഫുട്ബാളിലെ സ്വതന്ത്ര റിപ്പബ്ളിക്

  Diego Maradona Passes Away| 'ദൈവത്തിന്‍റെ കൈ'യിൽ വിരിഞ്ഞ ഫുട്ബാളിലെ സ്വതന്ത്ര റിപ്പബ്ളിക്

  അന്ന് മറഡോണയുടെ ചിറകിൽ പറന്ന അർജന്‍റീന സെമിയിൽ ബെൽജിയത്തെയും ഫൈനലിൽ പശ്ചിമ ജർമ്മനിയെയും കീഴടക്കി ലോകഫുട്ബോളിന്‍റെ നെറുകയിൽ വിരാജിച്ചു

  diego-maradona

  diego-maradona

  • Share this:
   1986 ജൂൺ 22. ഫുട്ബോൾ ലോകത്തിന് മറക്കാനാകാത്ത ഒരു ദിനം. മെക്സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ അസ്റ്റെക്ക സ്റ്റേഡിയത്തിൽ ലോകകപ്പ് ക്വാർട്ടറിൽ അർജന്‍റീനയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നു. 1,14000ഓളം വരുന്ന കാണികളെ ത്രസിപ്പിച്ചുകൊണ്ട് മറഡോണ എന്ന ഇതിഹാസം നേടിയ അതുല്യ ഗോളിന്‍റെ പിറവി. ഇരുപതാം നൂറ്റാണ്ടിലെ അവിസ്മരണീയമായ 'ദൈവത്തിന്‍റെ കൈ'യിൽ വിരിഞ്ഞ മാസ്മരികത. ഇംഗ്ലീഷുകാർ അതിനെ ഏറ്റവും വലിയ ചതിയായി കണ്ടപ്പോൾ, ഫുട്ബോൾ ലോകം മുഴുവൻ മറഡോണയെ വാഴ്ത്തുപാട്ടുകളുമായി മൂടുകയായിരുന്നു.

   മത്സരത്തിന്‍റെ 51-ാം മിനിട്ടിലായിരുന്നു ആ അത്ഭുത ഗോൾ പിറന്നത്. ആരാധകരും, കളി വിദഗ്ദ്ധരും എതിരാളികളുമൊക്കെ ഒരുപോലെ സ്തംബ്ധരായി പോയ നിമിഷം. കൈകൊണ്ട് മറഡോണ എതിരാളികളുടെ വല കുലുക്കി. ജോർജ് വാൽദാനോ മറിച്ചുനൽകിയ പന്ത്, ഇംഗ്ലണ്ടിന്‍റെ എക്കാലത്തെയും മികച്ച ഗോൾ കീപ്പർ പീറ്റർ ഷെൽട്ടന്‍റെ തലയ്ക്കു മുകളിലൂടെ ചാടിയ മറഡോണ, കൈകൊണ്ട് ഗോളാക്കി മാറ്റുകയായിരുന്നു.

   Also Read- Breaking | Diego Maradona| ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

   കളി നിമയത്തിന് എതിരായിരുന്നിട്ടും, അതിനെ വാഴ്ത്തുപാട്ടുകളുമായാണ് ഫുട്ബോൾ ലോകം വരവേറ്റത്. എന്നാൽ ആ ഗോളിനെ വിമർശിച്ചും നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു. അന്ന് ഗോള നേടിയ നിമിഷം അംഗീകരിക്കാൻ സഹതാരങ്ങൾ പോലും വിമുഖത കാട്ടിയെന്നത് ചരിത്രം. റഫറി പോലും ഗോൾ അംഗീകരിക്കാൻ അമാന്തിച്ചു.

   എന്നാൽ ആ ഗോൾ പിറന്നു നാലു മിനിട്ടിനുശേഷം ഫുട്ബോൾ ലോകം ശരിക്കും വിസ്മയിക്കുന്നതാണ് കണ്ടത്. നൂറ്റാണ്ടിലെ തന്നെ ഏറ്റവുംമികച്ച ഗോൾ നേടിയാണ് മറഡോണ അർജന്‍റീനയെ സെമിയിലേക്കു നയിച്ചത്. മധ്യനിരക്കാരൻ ഹെക്ടർ എന്‍റിക് നൽകിയ പന്തുമായി എതിർ പോസ്റ്റിന്‍റെ അറുപത് വാര അകലെനിന്ന് കുതിച്ച മറഡോണ, ഇംഗ്ലണ്ടിന്‍റെ പീറ്റർ ബെഡ്സ്ലി, പീറ്റർ റീഡ്, ടെറി ഫെൻവിക്ക് എന്നിവരെയും ടെറി ബുച്ചറെ രണ്ടു തവണ ഡ്രിബിൾ ചെയ്തും പീറ്റർ ഷിട്ടനെ കാഴ്ചക്കാരനാക്കിയും ഇംഗ്ലീഷ് വല കുലുക്കി. പന്ത് കാലിൽ കിട്ടി 10 സെക്കൻഡിനകമായിരുന്നു മറഡോണയുടെ ആ അത്ഭുത ഗോൾ പിറന്നത്.

   അന്ന് മറഡോണയുടെ ചിറകിൽ പറന്ന അർജന്‍റീന സെമിയിൽ ബെൽജിയത്തെയും ഫൈനലിൽ പശ്ചിമ ജർമ്മനിയെയും കീഴടക്കി ലോകഫുട്ബോളിന്‍റെ നെറുകയിൽ വിരാജിച്ചു. 1990 ലോകകപ്പ് ഫൈനലിൽ ഇറ്റലിയോട് തോറ്റെങ്കിലും മറഡോണയുടെ പ്രതിഭാ സ്പർശം അവിടെയും ദൃശ്യമായിരുന്നു. മറഡോണ യാത്രയാകുമ്പോൾ അവസാനിക്കുന്നത് ഫുട്ബോളിലെ ഒരു യുഗം തന്നെയാണ്.
   Published by:Anuraj GR
   First published: