എന്നാല്‍ മത്സരശേഷം ഡബിള്‍ സെഞ്ച്വറിയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച ഇന്ത്യന്‍ ഉപനായകന്‍ പറഞ്ഞത് തന്റെ മനസില്‍ ഡബിള്‍ സെഞ്ച്വറി ഉണ്ടായിരുന്നില്ലെന്നും ടീമിനെ മികച്ച നിലയില്‍ എത്തിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നുമാണ്. പരമാവധി റണ്‍സ് നേടുക എന്നതിലാണ് പ്രാധാന്യമെന്നാണ് താന്‍ കരുതുന്നെന്നും രോഹിത് പറയുന്നു.
ബ്രസീലിയന്‍ ഫുട്‌ബോള്‍ താരത്തെ തലയറുക്കപ്പെട്ടനിലയില്‍ കണ്ടെത്തി; ജനനേന്ദ്രിയവും ഛേദിക്കപ്പെട്ടു
'ഞാനൊരിക്കലും ഡബിള്‍ സെഞ്ച്വറിയെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. കഴിവിന്റെ പരമാവധി റണ്‍സ് നേടുക എന്നതും ടീമിനെ മികച്ച നിലയിലെത്തിക്കുകയെന്നതുമായിരുന്നു എന്റെ ലക്ഷ്യം. റായിഡു എന്നോട് ഡബിള്‍ സെഞ്ച്വറിക്ക് സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു.' താരം പറയുന്നു.
advertisement
മത്സരത്തില്‍ തന്നോടൊപ്പം മികച്ച കൂട്ടുകെട്ട് ഉണ്ടാക്കിയ അമ്പാട്ടി റായിഡുവിനെ അഭിനന്ദിച്ച രോഹിത്. നാലാം നമ്പറിന് അവകാശിയുണ്ടായെന്നും പറഞ്ഞു. 'ഇത് വളരെ പ്രധാനപ്പെട്ട ഒന്നാണെന്നാണ് ഞാന്‍ കരുതുന്നത്. നാലാം നമ്പറിലെ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്ക് പരിഹരിക്കാന്‍ കഴിഞ്ഞെന്നാണ് കരുതുന്നത്. ലോകകപ്പ് വരെ നാലാം നമ്പറിനെക്കുറിച്ച് ഇനിയൊരു ചര്‍ച്ചവേണ്ടെന്നാണ് ഞാന്‍ കരുതുന്നത്.' രോഹിത് പറയുന്നു.
താരങ്ങളെത്തി; ആര്‍പ്പുവിളികളുമായി സ്വീകരിച്ച് തലസ്ഥാനം; വീഡിയോ കാണാം
'റായിഡു മികച്ച രീതിയിലാണ് ബാറ്റ് ചെയ്തത്. നമുക്ക മികച്ച കൂട്ടുകെട്ട വേണ്ട സമയത്ത് അതിനനുസരിച്ച് അയാള്‍ ബാറ്റുവീശി. തന്റെ കഴിവ് പുറത്തെടുക്കാന്‍ റായിഡുവിന് കഴിഞ്ഞു.' രോഹിത് കൂട്ടിച്ചേര്‍ത്തു.

