ഏഷ്യാകപ്പ് മുതല്‍ ഇങ്ങോട്ട് ഇതുവരെയും ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ കഴിയാഞ്ഞതാണ് ധോണിയുടെ കാര്യത്തില്‍ സെലക്ടര്‍മാരെ പുനര്‍ ചിന്തയ്ക്ക് പ്രേരിപ്പിച്ചതെന്ന് വ്യക്തമാണ്. എന്നാല്‍ 2020 ലെ ടി ട്വന്റി ലോകക്കപ്പ് മുന്നില്‍ കണ്ടുള്ള തീരുമാനമാണിതെന്നാണ് സെലക്ടര്‍മാര്‍ പറയുന്നത്. ലോകകപ്പ് വരെ എന്തായാലും ധോണി കളിക്കില്ലെന്നും അതുകൊണ്ട് പുതിയ താരങ്ങളെ പരീക്ഷിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്.
'കിട്ടേണ്ടത് കിട്ടിയപ്പോള്‍ ബോധോദയം'; കേദാര്‍ ജാദവിനെ തിരിച്ച് വിളിക്കുമെന്ന് കോഹ്‌ലി
ലോകക്കപ്പ് മുന്നില്‍ കണ്ട് ഇനി ടി 20 ടീമിലേക്ക് പരിഗണിക്കുകയില്ലെന്ന് താരത്തെ ബിസിസിഐ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്. സെലക്ടര്‍മാരുടെ തീരുമാനം ടീം പ്രഖ്യാപനത്തിനു മുമ്പ് തന്നെ സെലക്ടര്‍മാര്‍ താരത്തെ അറിയിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
advertisement
ടീം പ്രഖ്യാപന വേളയില്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് പറഞ്ഞത് തങ്ങള്‍ മറ്റൊരു വിക്കറ്റ് കീപ്പറെ തേടുകയാണ് എന്നായിരുന്നു. 'ഞങ്ങളിപ്പോള്‍ രണ്ടാമതൊരു വിക്കറ്റ് കീപ്പറിനായുളള തിരച്ചിലിലാണ്. അദ്ദേഹം ആറ് ടി 20 മത്സരങ്ങളും കളിക്കില്ല. വരാനിരിക്കുന്ന ഈ മത്സരങ്ങളില്‍ പന്തിനും ദിനേശ് കാര്‍ത്തിക്കിനുമാണ് പ്രഥമ പരിഗണന' എം.എസ്.കെ.പ്രസാദ് പറഞ്ഞു.
ഏകദിന ക്രിക്കറ്റില്‍ ചരിത്ര നേട്ടവുമായി വിരാട് കോഹ്‌ലി; ഇന്ന് നേടിയത് ആറ് റെക്കോര്‍ഡുകള്‍
അടുത്ത ലോകക്കപ്പ് വരെ ധോണി ഏകദിന ടീമില്‍ തുടരുമെന്നത് ഏറെക്കുറെ ഉറപ്പാണ്. എന്നാല്‍ അവസരം കാത്ത് ദിനേഷ് കാര്‍ത്തിക്, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ തുടങ്ങിയ താരങ്ങള്‍ പുറത്തുള്ളത് മുന്‍ നായകന്റെ കരിയറിനെ ബാധിച്ചേക്കും.