'കിട്ടേണ്ടത് കിട്ടിയപ്പോള്‍ ബോധോദയം'; കേദാര്‍ ജാദവിനെ തിരിച്ച് വിളിക്കുമെന്ന് കോഹ്ലി
'കിട്ടേണ്ടത് കിട്ടിയപ്പോള്‍ ബോധോദയം'; കേദാര്‍ ജാദവിനെ തിരിച്ച് വിളിക്കുമെന്ന് കോഹ്ലി
Last Updated :
Share this:
പൂണൈ: ടെസ്റ്റ് പരമ്പരയിലെ ഗംഭീര ജയത്തിനു പിന്നാലെ ഏകദിന പരമ്പരയ്ക്കിറങ്ങിയ ഇന്ത്യ ഓരോ മത്സരം കഴിയുംതോറും പിന്നോട്ട് വരികയാണ്. ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ സമനിലയും മൂന്നാമത്തേതില്‍ തോല്‍വിയും വഴങ്ങിയിരിക്കുകയാണ്. ബാറ്റിങ്ങില്‍ കോഹ്ലി മാത്രമാണ് ഇന്ത്യന്‍ നിരയില്‍ സ്ഥിരത പുലര്‍ത്തുന്നത്. ബൗളിങ്ങില്‍ കഴിഞ്ഞ മത്സരത്തില്‍ ബൂംറയും ഭൂവനേശ്വറും തിരിച്ചെത്തിയതോടെ ഇന്ത്യ ശക്തി തെളിയിച്ചിരുന്നു.
എന്നാല്‍ ബാറ്റിങ്ങില്‍ സഹതാരങ്ങളില്‍ നിന്ന് കോഹ്ലിക്ക് പിന്തുണ കിട്ടാതെ വന്നതോടെ ഇന്ത്യ 43 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. ബാറ്റിങ്ങില്‍ ഏഷ്യാകപ്പ് മുതല്‍ ദയനീയ പരാജയമായ ധോണി ടീമില്‍ തുടരുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയരവേയാണ് മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് കേദാര്‍ ജാദവിനെ ഒഴിവാക്കി സെലക്ടര്‍മാര്‍ ടീം പ്രഖ്യാപനം നടത്തുന്നത്.
തന്നെ പുറത്താക്കിയതിന്റെ കാരണം അറിയണമെന്നാവശ്യപ്പെട്ട് ജാദവ് രംഗത്തെത്തുകയും ചെയ്തിരുന്നു. മികച്ച ഔള്റൗണ്ടുടെ അഭാവം ടീം നേരിടുമ്പോഴാണ് താരത്തെ ഒഴിവാക്കിയിള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം. എന്നാല്‍ മൂന്നാം മത്സരത്തിലെ തോല്‍വിയോടെ ജാദവിനെ തിരികെ വിളിക്കുമെന്നാണ് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി പറയുന്നത്. മത്സരശേഷമായിരുന്നു വിരാടിന്റെ പ്രകികരണം.
രവീന്ദ്ര ജഡേജയെ പുറത്തിരുത്തി അഞ്ച് മുന്‍നിര ബൗളര്‍മാരെയാണ് ഇന്നലെ ഇന്ത്യ കളിപ്പിച്ചത്. ഇത് ടീമിന്റെ ബാലന്‍സിനെ ബാധിച്ചെന്നാണ് കോഹ്ലി പറയുന്നത്. ' ഹര്‍ദിക്കും കേദാറും ടീമിലുണ്ടെങ്കില്‍ നമുക്ക് ഒരു ഓപ്ഷന് അധികം ലഭിക്കും. ബാറ്റുകൊണ്ടും ബോളുകൊണ്ടും സംഭാവന ചെയ്യുന്ന ഹര്‍ദ്ദിക്കിനെ പോലെയൊരാള്‍ കളിക്കാതിരിക്കുമ്പോള്‍ അത് ടീമിനെ ബാധിക്കും. അടുത്ത മത്സരത്തില്‍ കേദാര്‍ ടീമിലെത്തിയാല്‍ അത് ബാറ്റിങ്ങ് ഓര്‍ഡറിനെ ശക്തിപ്പെടുത്തും. ടീമിന്റെ ബാലന്‍സിങ്ങ് പ്രധാനമാണ്.' കോഹ്ലി പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.