ഏകദിന ക്രിക്കറ്റില്‍ ചരിത്ര നേട്ടവുമായി വിരാട് കോഹ്‌ലി; ഇന്ന് നേടിയത് ആറ് റെക്കോര്‍ഡുകള്‍
Last Updated:
പൂണൈ: ഏകദിന ക്രിക്കറ്റില്‍ ചരിത്ര നേട്ടവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. വിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയതോടെയാണ് കോഹ്‌ലിയെ തേടി മറ്റൊരു നേട്ടം കൂടിയെത്തിയത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയാണ് വിരാട് സ്വന്തമാക്കിയത്. ഇതിനു പുറമേ അഞ്ച് നേട്ടങ്ങളും വിരാട് സ്വന്തമാക്കി.
പൂണെ ഏകദിനത്തില്‍ 110 പന്തില്‍ നിന്നാണ് വിരാട് സെഞ്ച്വറി തികച്ചത്. തുടക്കം മുതലേ ഒരറ്റത്ത് നിന്ന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണപ്പോള്‍ വിരാടിന്റെ ഒറ്റയാള്‍ പ്രകടനമാണ് ടീമിനെ മുന്നോട്ട് നയിക്കുന്നത്. ഏകദിനത്തില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ നായകനെന്ന നേട്ടവും വിരാട് സ്വന്തമാക്കി.
ഒരു ടീമിനെതിരെ തുടര്‍ച്ചയായി കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന റെക്കോര്‍ഡില്‍ എബി ഡി വില്ല്യേഴ്‌സിനൊപ്പമെത്താനും കോഹ്‌ലിക്ക് കഴിഞ്ഞു. നാല് തവണയാണ് ഇരുവരും ഒരു ടീമിനോട് തുടര്‍ച്ചയായി സെഞ്ച്വറികള്‍ നേടിയത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന തന്റെ തന്നെ റെക്കോര്‍ഡിനൊപ്പവും താരം എത്തി. കളിഞ്ഞ വര്‍ഷവും ഈ വര്‍ഷവും 6 സെഞ്ച്വറികളാണ് താരം നേടിയത്.
advertisement
സ്വന്തം നാട്ടില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ നാലാമതും വിരാടെത്തി. ഇന്ത്യയില്‍ 28 തവണയാണ് താരം സെഞ്ച്വറി നേടുന്നത്. 42 എണ്ണം നേടിയ സച്ചിന്റെ പേരിലാണ് ഈ റെക്കോര്‍ഡ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന നായകന്മാരുടെ പട്ടികയില്‍ രണ്ടാമനായും വിരാട് ഇന്നത്തെ മത്സരത്തോടെ മാറി. 33 സെഞ്ച്വറികളാണ് നായകനായ ശേഷം വിരാട് കുറിച്ചത്. 41 എണ്ണം നേടിയ പോണ്ടിങ്ങാണ് പട്ടികയില്‍ മുന്നില്‍.
advertisement
ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തും ഇന്ത്യന്‍ നായകന്‍ എത്തി. 39 സെഞ്ച്വറിയാണ് വിരാടിന്റെ നേട്ടം. ഒന്നാമത് 71 സെഞ്ച്വറികളുമായി സച്ചിന്‍ ടെണ്ടുല്‍ക്കറാണ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 27, 2018 8:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഏകദിന ക്രിക്കറ്റില്‍ ചരിത്ര നേട്ടവുമായി വിരാട് കോഹ്‌ലി; ഇന്ന് നേടിയത് ആറ് റെക്കോര്‍ഡുകള്‍