സ്റ്റുവര്‍ട്ട് ബ്രോഡിന്റേയും ക്രിസ് വോക്‌സിന്റേയും ബൗളിങ്ങിന് മുന്നില്‍ വിന്‍ഡീസ് ബാറ്റിങ് നിരക്ക് പിടിച്ചുനിൽക്കാനായില്ല. രണ്ടിന്നിങ്‌സിലുമായി ബ്രോഡ് ആറു വിക്കറ്റെടുത്തപ്പോള്‍ വോക്‌സ് അഞ്ച് വിക്കറ്റ് വീഴ്ത്തി. മഴ മൂലം ഒരൊറ്റ പന്ത് പോലും എറിയാതെ ടെസ്റ്റിന്റെ മൂന്നാം ദിനം ഉപേക്ഷിച്ചിട്ടും ബെന്‍ സ്റ്റോക്ക്‌സിന്റെ ബാറ്റിങ്ങാണ് ഇംഗ്ലണ്ടിനെ വിജയതീരത്തെത്തിച്ചത്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ സ്റ്റോക്ക്‌സ് രണ്ടാം ഇന്നിങ്‌സില്‍ ഏകദിന ശൈലിയില്‍ ബാറ്റു വീശി അര്‍ധ സെഞ്ചുറി കണ്ടെത്തി.
Also Read- T20 World Cup 2020 postponed| കോവിഡ് പശ്ചാത്തലത്തിൽ ടി20 ലോകകപ്പ് നീട്ടിവച്ചു
advertisement
നേരത്തെ 3 വിക്കറ്റിന് 129 റൺസെന്ന നിലയിൽ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഇംഗ്ലണ്ട് 312 റൺസിന്റെ വിജയലക്ഷ്യം വിൻഡീസിന് മുന്നിൽ വെയ്ക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് നേടിയ 182 റൺസ് ലീഡും കൂടി ചേർത്തായിരുന്നു ഈ വിജയലക്ഷ്യം. രണ്ടാമിന്നിങ്സിൽ 78 റൺസ് നേടിയ ബെൻ സ്റ്റോക്ക്സാണ് ഇംഗ്ലണ്ടിന് വേഗത്തിൽ സ്കോർ സമ്മാനിച്ചത്. ഓപ്പണറായി ഇറങ്ങി ഏകദിന ശൈലിയിൽ ബാറ്റു ചെയ്ത സ്റ്റോക്ക്സ് നാല് ഫോറിന്റേയും മൂന്നു സിക്സിന്റേയും സഹായത്തോടെ 57 പന്തിൽ നിന്നാണ് 78 റൺസ് നേടി പുറത്താകാതെ നിന്നു.
Also Read- IPL 2020 | ഐപിഎൽ മത്സരങ്ങൾ സെപ്തംബർ 26 മുതൽ നവംബർ എട്ടുവരെ നടത്തുമെന്ന് റിപ്പോർട്ട്
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 469 റൺസിനെതിരേ വെസ്റ്റിൻഡീസ് നേടിയത് 287 റൺസ് മാത്രമാണ്. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ സ്റ്റുവർട്ട് ബ്രോഡിന്റേയും ക്രിസ് വോക്സിന്റേയും മികവിൽ ഇംഗ്ലണ്ട് സന്ദർശകരെ ചെറിയ സ്കോറിലൊതുക്കുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ടിന് നിർണായകമായ 182 റൺസ് ലീഡ് നേടാനായി.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഒന്നാമിന്നിങ്സ് ഒമ്പതു വിക്കറ്റിന് 469 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. 120 റൺസ് നേടിയ ഡോം സിബ്ലെയും 176 റൺസ് നേടിയ ബെൻ സ്റ്റോക്ക്സുമാണ് ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്.