IPL 2020 | ഐപിഎൽ മത്സരങ്ങൾ സെപ്തംബർ 26 മുതൽ നവംബർ എട്ടുവരെ നടത്തുമെന്ന് റിപ്പോർട്ട്

Last Updated:

ഐപിഎൽ ഫ്രാഞ്ചെസികളും ബിസിസിഐയുടെ സംപ്രേഷണാവകാശമുള്ള സ്റ്റാറും ഇക്കാര്യത്തോട് പൂർണമായി യോജിച്ചിട്ടില്ലെന്നാണ് വിവരം

ഈ വർഷത്തെ ഐപിഎൽ മത്സരങ്ങൾ സെപ്തംബർ 26 മുതൽ നവംബർ വരെ നടത്താൻ തീരുമാനമായതായി റിപ്പോർട്ട്. 60 മത്സരങ്ങൾ 44 ദിവസങ്ങൾകൊണ്ട് തീർക്കാനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഐപിഎൽ ഫ്രാഞ്ചെസികളും ബിസിസിഐയുടെ സംപ്രേഷണാവകാശമുള്ള സ്റ്റാറും ഇക്കാര്യത്തോട് പൂർണമായി യോജിച്ചിട്ടില്ലെന്നാണ് വിവരം.
ടൂർണമെന്റ് കുറച്ചുകൂടി വൈകി നടത്തണമെന്നാണ് സ്റ്റാർ ആവശ്യപ്പെടുന്നത്. ദീപാവലിയായ നവംബർ 14ന് ഫൈനൽ അവസാനിക്കുന്ന തരത്തിൽ മത്സരക്രമം കൊണ്ടുവരണമെന്നാണ് സ്റ്റാറിന്റെ ആവശ്യം. കോവിഡ് സാമ്പത്തികമായി തങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇത് പരമാവധി പരസ്യവരുമാനം നേടിത്തരുന്നതിന് സഹായകമാകുമെന്നും അവർ പറയുന്നു.
സമയക്രമം വൈകിപ്പിക്കുന്നതിനോട് ബിസിസിഐക്ക് യോജിപ്പില്ല. ഡിസംബറിൽ ഓസ്ട്രേലിയയിൽ നടക്കുന്ന പ്രധാനപ്പെട്ട പരമ്പരയിൽ ഇന്ത്യ കളിക്കുന്നുണ്ട്. വിദേശത്ത് നിന്നെത്തുന്നവർക്ക് ക്വറന്റീൻ നിർബന്ധമാണെന്നതിനാൽ ഇന്ത്യൻ ടീമിന് നേരത്തെ ഓസ്ട്രേലിയയിലേക്ക് പുറപ്പെടേണ്ടതുണ്ട്.
''ഐപിഎൽ നവംബർ എട്ടിന് അവസാനിക്കുകയാണെങ്കിൽ പത്താം തിയതിയോടെ ഓസ്ട്രേലിയയിലേക്ക് തിരിക്കാം. അവിടെ കോവിഡ് ടെസ്റ്റ് നടത്തി, പ്രാക്ടീസ് നടത്താനും സമയം കിട്ടും. അങ്ങനെയെങ്കിൽ ആദ്യ ടെസ്റ്റ് മത്സരം നിശ്ചയിച്ച സമയത്ത് തന്നെ നടത്താനാകും'' -ഒരുമുതിർന്ന ബിസിസിഐ അംഗം പറഞ്ഞു.
advertisement
TRENDING:പിണറായി സര്‍ക്കാരിനെതിരെയുള്ള ആരോപണം: CPM കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണം; യെച്ചൂരിക്ക് കത്തയച്ച് ചെന്നിത്തല [NEWS]Delhi Rain | നോക്കിനിൽക്കേ വീട് കുത്തൊഴുക്കിൽ തകർന്നടിഞ്ഞു ; ഡൽഹിയിൽ കനത്ത മഴ [NEWS]'എല്ലാ സമ്പാദ്യവും പലിശയ്ക്ക് പണവും എടുത്ത് ഞാൻ നിർമിച്ച സിനിമ; ടിക്കറ്റ് 50 രൂപ; സ്ത്രീകൾ കാണരുത്': നടി ഷക്കീല [PHOTOS]
പകൽ- രാത്രി ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ഡേ നൈറ്റ് വാം അപ്പ് മത്സരം കളിക്കണമെന്നാണ് ഇന്ത്യൻ ടീം ആഗ്രഹിക്കുന്നത്. ഐപിഎൽ മത്സരങ്ങൾ ഇവിടെ തന്നെ നടത്താൻ തയാറാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തെ വ്യക്തമാക്കിയിരുന്നു. ഐപിഎൽ മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റുമെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2020 | ഐപിഎൽ മത്സരങ്ങൾ സെപ്തംബർ 26 മുതൽ നവംബർ എട്ടുവരെ നടത്തുമെന്ന് റിപ്പോർട്ട്
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement