49-ാം ഓവര്‍ പൂർത്തിയാകുമ്പോൾ 192 റണ്‍സുമായി ഫഖര്‍ ക്രീസിലുണ്ടായിരുന്നു. ലുംഗി എംഗിഡി എറിഞ്ഞ അവസാന ഓവറിന്റെ ആദ്യ പന്ത് നേരിട്ടതും ഫഖര്‍ തന്നെ. ആദ്യ പന്തില്‍ രണ്ട് റണ്‍സിന് ശ്രമിക്കുമ്പോഴാണ് താരം റണ്ണൗട്ടായത്. ആദ്യ റണ്‍ പൂര്‍ത്തിയാക്കിയ പാക് താരത്തിന് ക്രീസില്‍ തിരിച്ചെത്താനുള്ള സമയമുണ്ടായിരുന്നു. പക്ഷേ ഡി കോക്കിൻ്റെ കൗശല പ്രയോഗത്തിൽ താരം വീണു പോയതാണ് റണ്ണൗട്ടിൽ കലാശിച്ചത്.
ആദ്യ റൺ നേടിയ താരം രണ്ടാമത്തെ റൺ
advertisement
പൂർത്തിയാക്കുന്നതിനായി ഓടുമ്പോൾ സ്റ്റംപിനടുത്തേക്ക് ഓടിയെത്തിയ ഡി കോക്ക് ബൗളിംഗ് എന്‍ഡിലേക്ക് തൻ്റെ കൈ ചൂണ്ടി. പന്ത് ബൗളിംഗ് എന്‍ഡിലേക്കാണ് വരുന്നതെന്ന് ഫഖറിനെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയായിരുന്നു അത്. ഡി കോക്കിന്റെ തന്ത്രത്തില്‍ വീണ താരം പിന്നോട്ട് നോക്കി തൻ്റെ ഓട്ടം പതുക്കെയാക്കി. എന്നാൽ ലോംഗ് ഓഫില്‍ നിന്നുള്ള എയ്ഡന്‍ മാര്‍ക്രമിന്റെ ത്രോ നേരെ വന്നത് ബാറ്റിംഗ് എന്‍ഡിലേക്കായിരുന്നു. മാർക്രമിൻ്റെ നേരിട്ടുള്ള ത്രോയിൽ പന്ത് സ്റ്റംപ് ഇളക്കുകയും ചെയ്തു. ഇതോടെ ഫഖറിന് അര്‍ഹമായ ഇരട്ട സെഞ്ചുറി നഷ്ടമായത്.
Also Read- രണ്ടാം ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് റെക്കോർഡ് സ്വന്തമാക്കി ഫഖർ സമാൻ, പാകിസ്താന് 17 റൺസ് തോൽവി
അവസാന നിമിഷം കീഴടങ്ങിയെങ്കിലും ഫഖറിൻ്റെ ഇന്നിംഗ്സിനെ പുകഴ്ത്തി പ്രമുഖ വ്യക്തികൾ എല്ലാം രംഗത്ത് വന്നിരുന്നു. അതേസമയം, കളിയിൽ താൻ ഔട്ടായത് ഡി കോക്കിൻ്റെ കുറ്റം കൊണ്ടല്ല എന്നും മറിച്ച് തൻ്റെ അശ്രദ്ധ മൂലമാണെന്നും ഫഖർ പ്രതികരിച്ചു. രണ്ടാം റണ്ണിനായി ശ്രമിക്കുമ്പോൾ താൻ ബൗളിംഗ് എൻഡിലേക്ക് ഓടുകയായിരുന്ന ഹാരിസ് റൗഫിനെ നോക്കിയത് കൊണ്ടാണ്. റൗഫ് രണ്ടാം റൺ ഓടാനായി ക്രീസിൽ നിന്ന് കുറച്ച് വൈകിയാണ് ഇറങ്ങിയതെന്ന് തനിക്ക് തോന്നി, അപ്പോൾ റൗഫ് ആണ് അപകടത്തിൽ എന്നും താൻ വിചാരിച്ചു. നിർഭാഗ്യവശാൽ ത്രോ വന്നത് തൻ്റെ ഭാഗത്തേക്കായിരുന്നു. അതിൽ ഡീ കോക്കിനെ കുറ്റം പറയാനാവില്ല എന്നും ബാക്കിയെല്ലാം മാച്ച് റഫറിയാണ് തീരുമാനിക്കുക എന്നും ഫഖർ പറഞ്ഞു.
അതേസമയം, ക്രിക്കറ്റിലെ നിയമമനുസരിച്ച് ഡീ കോക്ക് മനപ്പൂർവ്വം ഫഖറിനെ തെറ്റിദ്ധരിപ്പിച്ചതാണെങ്കിൽ അത് ഫൗളായി കണക്കാക്ക പ്പെടുകയും അഞ്ച് റൺസ് പെനൽറ്റി ആയി വിധിക്കുകയും സംഭവത്തിന് ആസ്പദമായ ഓവറിലെ പന്ത് വീണ്ടും എറിയേണ്ടതായും വരും. നിയമം 41.5.1 അനുസരിച്ച്, “സ്ട്രൈക്കർ പന്ത് അടിച്ചതിന് ശേഷം ഏതെങ്കിലും ഫീൽഡർ മനപൂർവമോ, വാക്കിലൂടെയോ പ്രവൃത്തിയിലൂടെയോ ബാറ്റ്സ്മാനെ ശ്രദ്ധ തിരിക്കാനോ കബളിപ്പിക്കാനോ,തടസ്സപ്പെടുത്താനോ ശ്രമിക്കുന്നത് ശരിയല്ല." മാച്ച് റഫറിയുടെ തീരുമാനം എന്താവും എന്ന് നമുക്ക് കാത്തിരുന്ന് കാണാം. ഡി കോക്ക് ഇത്തരത്തിൽ പ്രവർത്തിച്ചില്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ ഫഖറിന് അർഹിച്ച ഇരട്ട സെഞ്ചുറി നേടാൻ കഴിയുമായിരുന്നു.
News Summary: Fakhar Zaman runout on 193 after fake fielding by Quinton de Kock
