രണ്ടാം ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് റെക്കോർഡ് സ്വന്തമാക്കി ഫഖർ സമാൻ, പാകിസ്താന് 17 റൺസ് തോൽവി

Last Updated:

ഫഖർ സമാന്റെ ഒറ്റയാൻ പ്രകടനം ഏറെ പ്രശംസ അർഹിക്കുന്നതാണ്. കൂറ്റൻ സ്കോർ പിന്തുടർന്ന് ഓപ്പണറായി ഇറങ്ങി ടീമിനെ ജയത്തിന് അരികെ വരെ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു

ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ആവേശകരമായ രണ്ടാം ഏകദിനത്തിൽ പാകിസ്താന് 17 റൺസിന്റെ തോൽവി. പാകിസ്ഥാൻ ഓപ്പണർ ഫഖർ സമാനിന്റെ 193 റൺസിന്റെ അസാമാന്യ ബാറ്റിങ് പ്രകടനത്തിന് പാകിസ്താനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല. 155 പന്തുകളിൽ നിന്ന് 10 സിക്സറുകളും 18 ബൗണ്ടറികളും അടക്കമാണ് ഫഖർ സമാൻ 193 റൺസ് നേടിയത്. അവസാന ഓവറിലാണ് ഓപ്പണർ ഫഖർ സമാന്റെ വിക്കറ്റ് വീണത്. ദക്ഷിണാഫ്രിക്കയുടെ ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും ഓരോ ജയത്തോടെ സമനിലയിലായി.
ജൊഹെന്നസ്ബർഗിലെ അടച്ചിട്ട വാണ്ടറേഴ്സ് സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്. ടോസ് നേടിയ പാകിസ്താൻ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കൻ ടീം നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 341റൺസാണ് സ്കോർ ചെയ്തത്. ദക്ഷിണാഫ്രിക്കക്ക്‌ വേണ്ടി ഡി കോക്ക്, ക്യാപ്റ്റൻ ടെമ്പ ബാവുമ, വാൻ ഡർ ഹുസൈൻ, ഡേവിഡ് മില്ലർ എന്നിവർ അർദ്ധ സെഞ്ച്വറി നേടി. 8 റൺസ് അകലെയാണ് ക്യാപ്റ്റൻ ബാവുമയ്ക്ക് സെഞ്ച്വറി നഷ്ടമായത്.
advertisement
മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്താന് നിശ്ചിത അമ്പതോവാറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 324 റൺസ് നേടാനേ കഴിഞ്ഞുള്ളു. ഏഴു റൺസ് സ്കോർ ബോർഡിൽ ചേർക്കുമ്പോഴേക്കും 5 റൺസെടുത്ത ഓപ്പണർ ഇമാം ഉൾ ഹഖ് കൂടാരം കയറി. ഫഖർ സമാൻ മാത്രമാണ് ടീമിൽ പറയത്തക്ക പ്രകടനം നടത്തിയത്. കൃത്യമായ ഇടവേളകളിൽ ദക്ഷിണാഫ്രിക്കൻ ബൗളർമാർ പാകിസ്ഥാൻ ബാറ്റ്സ്മാന്മാരെ പുറത്താക്കികൊണ്ടിരുന്നു. 31 റൺസ് എടുത്ത ക്യാപ്റ്റൻ ബാബർ അസം മാത്രമാണ് ഫഖർ സമാനു കുറച്ചു നേരമെങ്കിലും ക്രീസിൽ നിലയുറപ്പിച്ചത്. നോർജെയുടെ 11ആം ഓവറിൽ ആ കൂട്ടുകെട്ടും നിലം പതിച്ചു.
advertisement
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി നോർജെ മൂന്ന് വിക്കറ്റ് നേടി. ആന്റിൽ ഫെലുക്വയോ രണ്ടും റബാഡ, എങ്കിടി, ഷംസി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. പാകിസ്താന് വേണ്ടി ഹാരിസ് റൗഫ് മൂന്നും, അഫ്രിദി, ഹസ്‌നയൻ, അഷ്‌റഫ്‌ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
ഫഖർ സമാന്റെ ഒറ്റയാൻ പ്രകടനം ഏറെ പ്രശംസ അർഹിക്കുന്നതാണ്. കൂറ്റൻ സ്കോർ പിന്തുടർന്ന് ഓപ്പണറായി ഇറങ്ങി ടീമിനെ ജയത്തിന് അരികെ വരെ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഏകദിനത്തിൽ രണ്ടാം ഇന്നിങ്സിൽ ഏറ്റവും റൺസ് നേടുന്ന താരം എന്ന റെക്കോർഡും ഫഖർ തന്റെ പേരിലാക്കി. 2011 ൽ പുറത്താകാതെ നിന്ന് ഓസ്ട്രേലിയൻ താരം ഷെയിൻ വാട്സൺ നേടിയ 185 റൺസായിരുന്നു ഇത് വരെയുള്ള റെക്കോർഡ്.
advertisement
മൂന്നാം മത്സരം ബുധനാഴ്ച സെഞ്ചൂറിയണിലെ സൂപ്പർ സ്‌പോർട് പാർക്കിൽ നടക്കും.
News summary: Opener Fakhar Zaman played a once-in-a-lifetime knock but Pakistan failed to win the second One Day International against South Africa.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
രണ്ടാം ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് റെക്കോർഡ് സ്വന്തമാക്കി ഫഖർ സമാൻ, പാകിസ്താന് 17 റൺസ് തോൽവി
Next Article
advertisement
പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ
പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ
  • കൊച്ചിയിൽ നടന്ന കോൺഗ്രസ് മഹാപഞ്ചായത്തിൽ ശശി തരൂർ വേദി വിട്ടിറങ്ങി, അവഗണനയിലായിരുന്നു.

  • രാഹുൽ ഗാന്ധി നേതാക്കളുടെ പേരുകൾ പറഞ്ഞപ്പോൾ ശശി തരൂരിന്റെ പേര് മാത്രം ഒഴിവാക്കിയതായി ആരോപണം.

  • പേരും പ്രസംഗാവസരവും നിഷേധിച്ചതിൽ കെ സി വേണുഗോപാലിനെയും ദീപാ ദാസ് മുൻഷിയെയും തരൂർ പ്രതിഷേധിച്ചു.

View All
advertisement