ജൊഹെന്നസ്ബർഗിലെ അടച്ചിട്ട വാണ്ടറേഴ്സ് സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്. ടോസ് നേടിയ പാകിസ്താൻ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കൻ ടീം നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 341റൺസാണ് സ്കോർ ചെയ്തത്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഡി കോക്ക്, ക്യാപ്റ്റൻ ടെമ്പ ബാവുമ, വാൻ ഡർ ഹുസൈൻ, ഡേവിഡ് മില്ലർ എന്നിവർ അർദ്ധ സെഞ്ച്വറി നേടി. 8 റൺസ് അകലെയാണ് ക്യാപ്റ്റൻ ബാവുമയ്ക്ക് സെഞ്ച്വറി നഷ്ടമായത്.
Also Read- 'കരിയര്‍ ദൈര്‍ഘിപ്പിക്കുവാന്‍ ഒരു ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുന്നത് ആലോചനയില്‍': തമീം ഇക്ബാല്‍
advertisement
മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്താന് നിശ്ചിത അമ്പതോവാറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 324 റൺസ് നേടാനേ കഴിഞ്ഞുള്ളു. ഏഴു റൺസ് സ്കോർ ബോർഡിൽ ചേർക്കുമ്പോഴേക്കും 5 റൺസെടുത്ത ഓപ്പണർ ഇമാം ഉൾ ഹഖ് കൂടാരം കയറി. ഫഖർ സമാൻ മാത്രമാണ് ടീമിൽ പറയത്തക്ക പ്രകടനം നടത്തിയത്. കൃത്യമായ ഇടവേളകളിൽ ദക്ഷിണാഫ്രിക്കൻ ബൗളർമാർ പാകിസ്ഥാൻ ബാറ്റ്സ്മാന്മാരെ പുറത്താക്കികൊണ്ടിരുന്നു. 31 റൺസ് എടുത്ത ക്യാപ്റ്റൻ ബാബർ അസം മാത്രമാണ് ഫഖർ സമാനു കുറച്ചു നേരമെങ്കിലും ക്രീസിൽ നിലയുറപ്പിച്ചത്. നോർജെയുടെ 11ആം ഓവറിൽ ആ കൂട്ടുകെട്ടും നിലം പതിച്ചു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി നോർജെ മൂന്ന് വിക്കറ്റ് നേടി. ആന്റിൽ ഫെലുക്വയോ രണ്ടും റബാഡ, എങ്കിടി, ഷംസി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. പാകിസ്താന് വേണ്ടി ഹാരിസ് റൗഫ് മൂന്നും, അഫ്രിദി, ഹസ്‌നയൻ, അഷ്‌റഫ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
ഫഖർ സമാന്റെ ഒറ്റയാൻ പ്രകടനം ഏറെ പ്രശംസ അർഹിക്കുന്നതാണ്. കൂറ്റൻ സ്കോർ പിന്തുടർന്ന് ഓപ്പണറായി ഇറങ്ങി ടീമിനെ ജയത്തിന് അരികെ വരെ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഏകദിനത്തിൽ രണ്ടാം ഇന്നിങ്സിൽ ഏറ്റവും റൺസ് നേടുന്ന താരം എന്ന റെക്കോർഡും ഫഖർ തന്റെ പേരിലാക്കി. 2011 ൽ പുറത്താകാതെ നിന്ന് ഓസ്ട്രേലിയൻ താരം ഷെയിൻ വാട്സൺ നേടിയ 185 റൺസായിരുന്നു ഇത് വരെയുള്ള റെക്കോർഡ്.
മൂന്നാം മത്സരം ബുധനാഴ്ച സെഞ്ചൂറിയണിലെ സൂപ്പർ സ്‌പോർട് പാർക്കിൽ നടക്കും.
News summary: Opener Fakhar Zaman played a once-in-a-lifetime knock but Pakistan failed to win the second One Day International against South Africa.
