'കരിയര്‍ ദൈര്‍ഘിപ്പിക്കുവാന്‍ ഒരു ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുന്നത് ആലോചനയില്‍': തമീം ഇക്ബാല്‍
- Published by:Anuraj GR
 - news18-malayalam
 
Last Updated:
അന്താരാഷ്ട്ര ക്രിക്കറ്റിൽ 15 വർഷം തിക്കക്കുന്ന താരം ബംഗ്ലാദേശിൻ്റെ ഉയർന്ന റൺ വേട്ടക്കാരനുമാണ്
അന്താരാഷ്ട്ര കരിയര്‍ ദൈര്‍ഘിപ്പിക്കുന്നതിന് വേണ്ടി ഒരു ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കാൻ ആലോചിക്കുന്നുണ്ടെന്ന് വ്യക്തമാക്കി ബംഗ്ലാദേശ് ഓപ്പണര്‍ തമീം ഇക്ബാല്‍. നിലവില്‍ 2022ലെ ടി20 ലോകകപ്പിൽ പങ്കെടുക്കുന്നത് സജീവമായി പരിഗണിക്കുന്നുണ്ടെന്നും താരം പറഞ്ഞു.
വ്യക്തിപരമായ കാരണങ്ങളാല്‍ തമീം ന്യൂസിലൻഡിനെതിരെയുള്ള ടി20 പരമ്പരയില്‍ നിന്ന് വിട്ട് നില്‍ക്കുവാന്‍ തീരുമാനിച്ചിരുന്നു. അതിനാല്‍ തന്നെ താരം ഈ ഫോര്‍മാറ്റില്‍ നിന്നാവും വിരമിക്കുക എന്നാണ് ഏവരും കരുതിയതെങ്കിലും ടി20 ലോകകപ്പ് തന്റെ പ്രധാന അജണ്ടയായി തന്നെയുണ്ടെന്ന് തമീം വ്യക്തമാക്കി.
ലോകകപ്പിന് ശേഷം ടി20 ഫോര്‍മാറ്റില്‍ നിന്ന് താരം വിരമിക്കുമോ എന്നതാണ് കാത്തിരുന്നു കാണേണ്ട കാര്യം. ഏത് ഫോര്‍മാറ്റില്‍ നിന്നാണ് വിരമിക്കേണ്ടതെന്ന വ്യക്തമായ ധാരണ തനിക്കുണ്ടെന്നും തമീം വ്യക്തമാക്കി. തനിക്ക് 36 അല്ലെങ്കില്‍ 37 വയസ്സായിട്ടില്ലെന്നും ആറ് മാസത്തിനപ്പുറമുള്ള ലോകകപ്പ് തനിക്ക് പങ്കെടുക്കാവുന്ന ഒന്ന് തന്നെയാണെന്നും തമീം സൂചിപ്പിച്ചു.
advertisement
തന്റെ കരിയര്‍ ആറ് വര്‍ഷം ദൈര്‍ഘിപ്പിക്കണമെങ്കില്‍ അത് മൂന്ന് ഫോര്‍മാറ്റും കളിച്ചുകൊണ്ടിരിക്കെ സാധ്യമാകില്ലെന്നും താരം പറഞ്ഞു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ 15 വർഷം തിക്കക്കുന്ന താരം ബംഗ്ലാദേശിൻ്റെ ഉയർന്ന റൺ വേട്ടക്കാരനുമാണ്. കൂടാതെ സജീവ ക്രിക്കറ്റിൽ ബംഗ്ലാദേശിൻ്റെ മുതിർന്ന കളിക്കാരിൽ ഒരാളാണ്.
അതേസമയം, ശ്രീലങ്കയുമായുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുകയാണ് ബംഗ്ലാദേശ്. രണ്ട് മത്സര പരമ്പരയാണ് ഇരുടീമുകളും തമ്മിൽ കളിക്കുക. പരമ്പരയിലെ ആദ്യത്തെ ടെസ്റ്റ് 21നും രണ്ടാമത്തെ ടെസ്റ്റ് 29നും നടക്കും. രണ്ട് മത്സരങ്ങളും കാൻഡിയിലെ പല്ലേകേലെ സ്റ്റേഡിയത്തിൽ വച്ചാണ് നടക്കുക.
advertisement
അതേസമയം, ബംഗ്ലാദേശില്‍ കൊറോണ കേസുകള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ രാജ്യം ഒരാഴ്ചത്തെ ലോക്ക്ഡൗണിലേക്ക് നീങ്ങുവാനിരിക്കെ ശ്രീലങ്കയുമായുള്ള പരമ്പര നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നാണ് ബംഗ്ലാദേശ് ബോര്‍ഡിന്റെ തീരുമാനം.
രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങിയ പരമ്പര മുന്‍ നിശ്ചയിച്ച പോലെ തന്നെ നടക്കുമെന്നാണ് ബിസിബി ചീഫ് എക്സിക്ക്യൂട്ടീവ് നിസ്സാമുദ്ദീന്‍ ചൗധരിയുടെ പ്രതീക്ഷ. വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ അധികാരികളോട് ആലോചിച്ച ശേഷം മാത്രമേ ഇതില്‍ എന്തെങ്കില്‍ വ്യത്യാസമുണ്ടോ എന്നത് അറിയുകയുള്ളുവെന്നും അദ്ദേഹം അറിയിച്ചു.
advertisement
നടപടികളെല്ലാം മുന്‍ നിശ്ചയ പ്രകാരം മുന്നോട്ട് പോകുകയാണെന്നും രാജ്യത്തെ സ്ഥിതി തങ്ങളും നിരീക്ഷിക്കുകയാണെന്നാണ് നിസ്സാമുദ്ദീന്‍ പറഞ്ഞത്. ഏതാനും ദിവസങ്ങള്‍ക്കിടയില്‍ പരമ്പരയെ സംബന്ധിച്ച് കൃത്യമായ വിവരം അറിയാനാകുമെന്ന് ബംഗ്ലാദേശ് ബോര്‍ഡ് അംഗം പറഞ്ഞു.
Summary- Tamim Iqbal plans to quit from one format to prolong his Bangladesh career.
Keywords- Tamim Iqbal, Tamim Iqbal Bangladesh Cricketer, Tamim Iqbal career, Tamim Iqbal Cricketer, Tamim Iqbal retirement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 04, 2021 7:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'കരിയര്‍ ദൈര്‍ഘിപ്പിക്കുവാന്‍ ഒരു ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുന്നത് ആലോചനയില്‍': തമീം ഇക്ബാല്‍


