മത്സരത്തിന്റെ ആറാം മിനിട്ടില്‍ ബിക്രംജിത് സിങ്ങിന്റെ ഗോളിലൂടെ ഡല്‍ഹി മുന്നിലെത്തുകയായിരുന്നു. സീസണില്‍ ഇതുവരെയും ജയം കണ്ടെത്താനാകാത്ത ഡല്‍ഹി മഡ്ഗാവിലെ മികച്ച തുടക്കത്തോടെ ജയം സ്വപ്‌നം കണ്ടെങ്കിലും രണ്ടാം പകുതിയില്‍ മത്സരം മാറിമറിയുകയായിരുന്നു. രണ്ടാം പകുതിയില്‍ എഡു ബെഡിയയുടെ ഇരട്ട ഗോളുകളാണ് ഗോവയ്ക്ക് ജീവന്‍ നല്‍കിയത്. 54 ാം മിനിട്ടിലായിരുന്നു എഡു ബേഡിയയുടെ ആദ്യ ഗോള്‍.
വനിതാ ടി 20 ലോകകപ്പ് നാളെ തുടങ്ങും; ആദ്യ മത്സരം ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍
advertisement
ഗോവ സമനില നേടിയതിനു പിന്നാലെ തിരിച്ചടിച്ച ലാലിയന്‍സുവാല ചാങ്‌തേ ഒരിക്കല്‍ക്കൂടി ഡല്‍ഹിയെ മുന്നിലെത്തിച്ചെങ്കിലും ബ്രെണ്ടന്‍ ഫെര്‍ണാണ്ടസ് ഗോവയ്ക്കായി ഗോള്‍ മടക്കുകയായിരുന്നു. മത്സരം അവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കെയായിരുന്നു എഡു ബെഡിയയുടെ രണ്ടാം ഗോള്‍.
ഐപിഎല്ലില്‍ നിന്ന് ഇന്ത്യന്‍ ഫാസ്റ്റ് ബൗളേഴ്‌സ് വിട്ടു നില്‍ക്കണമെന്ന് കോഹ്‌ലി
ആറു കളിയില്‍ നാലു ജയവുമായി 13 പോയന്റോടെയാണ് ഗോവ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തിയത്. അഞ്ചാം സീസണില്‍ ഇതുവരെ ജയം കണ്ടെത്താനാകാത്ത ഡല്‍ഹി ടീം നാലു പോയന്റുമായി പട്ടികയില്‍ ഒമ്പാതാം സ്ഥാനത്താണ്.
